You are Here : Home / USA News

എം.ജി.ഒ.സി.എസ്‌.എം.-ഒ.സി.വൈ.എം ആലുംനൈ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, July 24, 2017 10:54 hrs UTC

ന്യൂയോര്‍ക്ക്‌: ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ ജൂലൈ 14 വെള്ളിയാഴ്‌ച എം.ജി.ഒ.സി.എസ്‌.എം.-ഒ.സി.വൈ.എം ആലുംനൈ സമ്മേളനം കോണ്‍ഫറന്‍സ്‌ റൂം- നൈലില്‍ വച്ച്‌ നടന്നു. ഉച്ചഭക്ഷണത്തോടനുബന്ധിച്ചായിരുന്നു സമ്മേളനം ക്രമീകരിച്ചിരുന്നത്‌. അംഗങ്ങള്‍ ഭക്ഷണവുമായെത്തിയാണ്‌ മീറ്റിംഗില്‍ സംബന്ധിച്ചത്‌. വൈദികരും അത്മായരുമായി അനൗപചാരികമായി തുറന്ന മനസോടെയുള്ള ചര്‍ച്ചയ്‌ക്ക്‌ ഇത്‌ വഴിയൊരുക്കി. സെക്രട്ടറി മാത്യു സാമുവല്‍ കഴിഞ്ഞ സമ്മേളനങ്ങളെകുറിച്ച്‌ വിശദീകരിച്ചു. ജോര്‍ജ്‌ തുമ്പയില്‍ മുഖ്യാതിഥിയെയും വൈദിക ട്രസ്റ്റിയും എം.ജി.ഒ.സി.എസ്‌.എം മുതിര്‍ന്ന അംഗവുമായ ഫാ. ഡോ. എം.ഒ ജോണിനെയും സദസിന്‌ പരിചയപ്പെടുത്തി സ്വാഗതം ചെയ്‌തു. എം.ജി.ഒ.സി.എസ്‌എം, ഒ.സി.വൈ.എം.ല്‍ പ്രവര്‍ത്തിച്ച പഴയകാലങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണെന്ന്‌ ഫാ. എം.ഒ ജോണ്‍ പറഞ്ഞു. പഴയകാലത്തെ ഓര്‍മിക്കുന്നതിനൊപ്പം പുതിയ തലമുറയുടെ നന്മയ്‌ക്കുവേണ്ടി നമ്മുടെ ഓര്‍മകളെ പ്രയോജനപ്പെടുത്തണമെന്നും അച്ചന്‍ ഓര്‍മിപ്പിച്ചു. അഭിവന്ദ്യ ഡോ. ഫിലിപ്പോസ്‌ മാര്‍ തിയോഫിലോസ്‌ എം.ജി ഒ.സി.എസ്‌.എംനുവേണ്ടി ചെയ്‌ത സേവനങ്ങളെ അച്ചന്‍ സ്‌മരിച്ചു. ഇന്ന്‌ സഭയെ നയിക്കുന്ന എം.ജി ഒ.സി.എസ്‌.എം നേതാക്കളായ മാര്‍ കൂറിലോസ്‌, സഖറിയാ മാര്‍ തിയോഫിലോസ്‌ തിരുമേനി എന്നിവരുടെയൊക്കെ വളര്‍ച്ചയ്‌ക്ക്‌ മാര്‍ തിയോഫിലോസ്‌ ചെയ്‌ത സേവനങ്ങള്‍ ഫാ. എം ഒ ജോണ്‍ പരാമര്‍ശിച്ചു. മുംബൈയില്‍ യുവജനങ്ങളെയും എം.ജി.ഒ.സി.എസ്‌.എംനെയും വളര്‍ത്തുന്നതില്‍ മാര്‍ തിയോഫിലോസ്‌ ചെയ്‌ത സേവനങ്ങളെ കാനഡ സെന്റ്‌ മേരീസ്‌ ടൊറന്റോയില്‍ നിന്നുള്ള നൈനാന്‍ മാത്യു(സുനില്‍) പരാമര്‍ശിച്ചു. ഫിലഡല്‍ഫിയയിലെ തന്റെ ഇടവകയില്‍ യൂത്ത്‌ലീഗും എം.ജി.ഒ. സി. എസ്‌. എം സീനിയര്‍ നേതാക്കളും നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ഫാ. എം കെ കുര്യാക്കോസ്‌ ശ്ലാഘിച്ചു. സഭാകേസില്‍ അടുത്തിടെയുണ്ടായ സുപ്രീംകോടതിവിധിയെ കുറിച്ച ചര്‍ച്ചകളില്‍ ആലുംനൈക്ക്‌ എന്തൊക്കെ ചെയ്യാനാകുമെന്നത്‌ സംബന്ധിച്ച്‌്‌ ജോയിന്റ്‌ സെക്രട്ടറി സജി എം പോത്തന്‍ ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ടു. ഫിലിപ്പോസ്‌ ഫിലിപ്പ്‌ സദസിന്‌ വിഷയം പരിചയപ്പെടുത്തി. ഫാ. എം ഓ ജോണും ഫാ. ജോണ്‍ തോമസും വിധിനടപ്പാക്കുന്നതുസംബന്ധിച്ച പ്രായോഗിക വെല്ലുവിളികളെകുറിച്ച്‌ സംസാരിച്ചു. സുപ്രീംകോടതി വിധിയെകുറിച്ച്‌ ആലുംനൈ അംഗങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടതിന്റെ ആവശ്യവും ഇതേകുറിച്ച്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ കാര്യങ്ങള്‍ മനസിലാക്കികൊടുക്കേണ്ടതിന്റെ ആവശ്യവും സഭയെ പിന്തുണക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം എടുത്തുപറഞ്ഞു. സംശയങ്ങളും തെറ്റായ വിവരങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ വേളയില്‍ സഭാനേതൃത്വത്തിന്‌ ആലുംനൈയുടെ പിന്തുണ അത്യാവശ്യമാണന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാര്‍ഥനയോടെ സമ്മേളനം സമാപിച്ചു. ഫാ. ഡോ. എം ഒ ജോണ്‍, ഫാ. എം കെ കുര്യാക്കോസ്‌, ഫാ. ജോണ്‍ തോമസ്‌, ഫാ. അലക്‌സ്‌ ജോയ്‌ എന്നിവര്‍ക്കു പുറമേ മാത്യു സാമുവേല്‍(സുനില്‍), സജി പോത്തന്‍, സൂസന്‍ മാത്യൂസ്‌(റീന), സുധ സണ്ണി(കൊച്ചമ്മ),അനി നൈനാന്‍, ഷീബ നൈനാന്‍, നൈനാന്‍ മാത്യു(സുനില്‍), വിനു കുര്യന്‍, ജോണ്‍ ജേക്കബ്‌, ഫിലിപ്പ്‌ തങ്കച്ചന്‍, അജിത്‌ വട്ടശേരില്‍, അലക്‌സ്‌ ജോണ്‍, ഈപ്പന്‍ മാത്തന്‍(അജിത്‌), ജോസ്‌ ജോയ്‌, ഡോ. സുജ ജോസ്‌, ഷാജി വില്‍സണ്‍, ഡോ. സോഫി വില്‍സണ്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌, എബി തരിയന്‍, സൂസന്‍ തോമസ്‌, ജോര്‍ജ്‌ പി തോമസ്‌, ബിനി ചാക്കോ(കൊച്ചമ്മ)തുടങ്ങിയവരും പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.