You are Here : Home / USA News

കെ സി എ എച്ച്‌ ആരോപണങ്ങളുമായി ബന്ധപ്പെട്ട്‌ നല്‍കുന്ന പ്രസ്‌താവന

Text Size  

Story Dated: Sunday, September 03, 2017 12:28 hrs UTC

റോയിസ്‌ സിറ്റി: ഡാളളസ്‌ റോയ്‌സ്‌ സിറ്റിയിലെ കെ.സി.എ.എച്ച്‌. (കേരളാ ക്രിസ്‌ത്യന്‍ അഡല്‍ട്‌ ഹോംസ്‌)-നെപ്പറ്റിയുള്ള ദുഷ്‌പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍കരിക്കുവാന്‍ ശ്രമമാരംഭിച്ചു. കെ സി എ എച്ച്‌ പ്രസിഡന്റ്‌ വെരി. റവ. ഫാ. ഗീവര്‍ഗീസ്‌ പുത്തൂര്‍ കുടിലില്‍ ഇതുസംബന്ധിച്ച്‌ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ: നിങ്ങളറിയുന്നതുപോലെ 2015ല്‍ 149 ക്രൈസ്‌തവ വിശ്വാസികളെ ചേര്‍ത്ത്‌ രൂപീകൃതമായ ഒരു വലിയ പ്രസ്ഥാനമാണ്‌ കെ.സി.എ.എച്ച്‌. മലയാളികള്‍ക്കായി ഒരു ക്രിസ്‌ത്യന്‍ റിട്ടയര്‍മെന്റ്‌ ഹോംസ്‌ എന്നതാണ്‌ ഈ പ്രസ്‌ഥാനത്തിന്റെ ലക്ഷ്യം. 2005 അവസാനത്തോടെ ടെക്‌സസ്‌ റോയ്‌സ്‌ സിറ്റിയില്‍ 430 ഏക്കര്‍ ഭൂമി വാങ്ങി പദ്ധതികള്‍ക്ക്‌ തുടക്കമിട്ടു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ്‌ മോശമാണന്ന്‌ കണ്ട്‌ 2006/2007 കാലത്ത്‌ പദ്ധതി തല്‍ക്കാലത്തേക്ക്‌ മരവിപ്പിച്ചു നിര്‍ത്തിയെങ്കിലും 2012 ല്‍ മാര്‍ക്കറ്റ്‌ മെച്ചപ്പെട്ട്‌ തുടങ്ങിയതോടെ ബോര്‍ഡ്‌ ഡയറക്‌ടേഴ്‌സും ജനറല്‍ ബോഡിയും ചേര്‍ന്ന്‌ പദ്ധതി പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഉപയോഗശൂന്യമായി കിടന്നിരുന്ന ചതുപ്പു നിലം പോലുള്ള സ്ഥലം റോഡ്‌, ഇലക്ട്രിസിറ്റി, ഗ്യാസ്‌ കണക്ഷന്‍, വെള്ളം, അഴുക്കുചാല്‍ എന്നിവയെല്ലാം എത്തിച്ചു നിര്‍മാണയോഗ്യമാക്കി. ഈ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ നിര്‍മ്മാണത്തിനു മെമ്പര്‍മാരില്‍ നിന്നും, 8% ഡിസ്‌കൗണ്ട്‌ കൊടുക്കാമെന്ന വാക്കില്‍ പണം വാങ്ങി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി വീണ്ടും 8% പലിശയ്‌ക്ക്‌ രണ്ട്‌ പ്രമുഖ വ്യക്തികളില്‍ നിന്നു, വേണ്ടവിധം ഒരുക്കിയിട്ടില്ലാത്ത സ്ഥലം ഈടു വച്ച്‌ കടമെടുത്തു. 2012-14 കാലത്ത്‌ ഭൂമി തയാറാക്കി ആദ്യഘട്ടത്തിലെ 38 ലോട്ടുകള്‍ താമസ സജ്ജമാക്കി. 2015 മാര്‍ച്ചോടെ രണ്ട്‌ മാതൃകാഭവനങ്ങളും സജ്ജമാക്കി. 15 അംഗങ്ങള്‍ വീട്‌ പണിയാന്‍ കരാര്‍ ഒപ്പിട്ടു. 2016 അവസാനത്തോടെ 17 ഭവനങ്ങള്‍ പൂര്‍ത്തിയാകുകയോ പണി പൂര്‍ത്തിയാകാറാകുകയോ ചെയ്യുന്ന സ്‌ഥിതി ആയി. തുടര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ പണദൗര്‍ലഭ്യം വന്നതുമൂലം 300 ഏക്കറോളം വരുന്ന ഒരുക്കി തയാറാക്കിയിട്ടില്ലാത്ത സ്‌ഥലം വില്‍ക്കാന്‍ 2016ലെ ജനറല്‍ ബോഡി യോഗം ബോര്‍ഡിനെ അധികാരപ്പെടുത്തി. ഞങ്ങളുടെ അംഗങ്ങളിലൊരാളായ ജോസ്‌ പാതയിലിനെ ഭൂമി ലിസ്റ്റ്‌ ചെയ്യാനും വില്‍ക്കാനുമായി ചുമതലപ്പെടുത്തി. എന്തായാലും വാങ്ങാന്‍ ആളെ കണ്ടുപിടിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചില്ല. ബോര്‍ഡ്‌ പിന്നീട്‌, ലോണ്‍ ഉടമയും റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറുമായ ജോസഫ്‌ ചാണ്ടിയെ ചുമതലയേല്‍പിച്ചു. പ്രസ്‌തുത സ്ഥലം വില്‍ക്കാന്‍ ജോസഫ്‌ ചാണ്ടി താല്‍പര്യമെടുത്തില്ല. വില്‍ക്കുന്നതിന്‌ തടസമുണ്ടെന്നു സ്ഥലം വാങ്ങാനെത്തിയവരെ അദ്ദേഹം അറിയിച്ചതായി പിന്നീട്‌ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. സ്‌ഥലം വാങ്ങുന്നതിനായി ഫോണ്‍ വിളിച്ചവരില്‍ നിന്നും കോണ്‍ടാക്‌ട്‌ നമ്പറുകള്‍ ഇദ്ദേഹം വാങ്ങിയതായും തടസങ്ങള്‍ ഒഴിവാകുമ്പോള്‍ കോണ്‍ടാക്‌ട്‌ ചെയ്യാമെന്ന്‌ അറിയിച്ചതായും ആരോപണമുണ്ട്‌. ഏപ്രിലില്‍ ഞങ്ങളുടെ അറ്റോര്‍ണി, ജോസഫ്‌ ചാണ്ടിയുടെ വഞ്ചനാപരമായ നിലപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌, സ്‌ഥലം വാങ്ങാനെത്തുന്നവര്‍ക്ക്‌ മുന്നില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്‌ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നോട്ടിസ്‌ പുറപ്പെടുവിച്ചു. ഇതേസമയം ഇത്രയും സമയനഷ്‌ടത്തിനു ശേഷവും കെ.സി.എ.എച്ച്‌, എല്‍.എല്‍.സി ഒടുവില്‍ 7,000 000 ഡോളറിന്‌ ഭൂമി വാങ്ങാന്‍ ഒരാളെ കണ്ടെത്തി. വില്‍പന സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി കെ.സി.എ എച്ച്‌ ഓഗസ്റ്റില്‍ അംഗങ്ങളുടെ പ്രത്യേക മീറ്റിംഗ്‌ വിളിച്ചു. വില്‍പന കരാറിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്ന സമയത്ത്‌ പലിശ അടയ്‌ക്കുന്നതില്‍ കുടിശിക വരുത്തിയെന്ന്‌ പറഞ്ഞ്‌ ഭൂമി foreclose ചെയ്യാനുള്ള താല്‍പര്യം ജോസഫ്‌ ചാണ്ടി അറിയിച്ചു. തുടര്‍ച്ചയായ ആലോചനകള്‍ക്കും ഉറപ്പ്‌ നല്‍കലിനുശേഷവും കെ.സി.എ എച്ച്‌ ഹോംസ്‌ വാങ്ങാനെത്തുന്നവരുമായി വില്‌പന കരാര്‍ തീര്‍പ്പാക്കുന്നതിന്‌ ചുമതലപ്പെടുത്തുന്ന കരാര്‍ ഒപ്പിടുന്നതിന്‌ പണവ്യാപാരി അനുവദിച്ചില്ല. വാങ്ങാനെത്തുന്നവരുമായി നേരിട്ട്‌കൂടിയാലോചിക്കുന്നതിലൂടെ നല്ലൊരു തുക ലാഭമായി നേടാനുള്ള അവസരമായി പലിശയ്‌ക്ക്‌ പണം നല്‍കുന്നയാള്‍ ഇതിനെ കണ്ടുവെന്ന്‌ കരുതപ്പെടുന്നു. ഈയൊരു ലക്ഷ്യത്തില്‍ കെ.സി.എ എച്ച്‌ ഭൂമി ഓഗസ്റ്റ്‌ 1ന്‌ ഫോര്‍ക്ലോസ്‌ ചെയതു, അംഗങ്ങള്‍ക്ക്‌ പ്രസ്‌തുത വില്‍പനയില്‍ അവസരമൊന്നും നല്‍കാതെതന്നെ. അടുത്തിടെ ചേര്‍ന്ന പാര്‍ട്‌നേഴ്‌സിന്റെ പ്രത്യേക മീറ്റിംഗ,്‌ ആവശ്യത്തിന്‌ അംഗങ്ങള്‍ എത്താതെ കമ്പനി ബൈലോ പ്രകാരമുള്ള ക്വോറം തികയാതിരുന്നത്‌ മൂലം മാറ്റിവെക്കേണ്ടിവന്നു. സമ്മേളനത്തിലുണ്ടായിരുന്ന സമുദായ പ്രവര്‍ത്തകനും ഷെയര്‍ ഹോള്‍ഡറുമായ തോമസ്‌ കൂവള്ളൂര്‍ തങ്ങളുടെ പാര്‍ട്‌നേഴ്‌സിനെയും പൊതുസമൂഹത്തെയും തെറ്റായ വിവരങ്ങളും ആരോപണങ്ങളും ഉന്നയിച്ച്‌ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി കാണുന്നു. കെ.സി.എ എച്ച്‌, എല്‍.എല്‍.സി ഫണ്ട്‌ ഉപയോഗിച്ച്‌ വലിയൊരു പള്ളി നിര്‍മിച്ചുവെന്നാണ്‌ ഇയാള്‍ പറയുന്ന ആരോപണങ്ങളിലൊന്ന്‌. ഇയാള്‍ പറയുന്ന പള്ളി പക്ഷേ ചെറിയൊരു ചാപ്പല്‍ മാത്രമാണ്‌. ഉപേക്ഷിക്കപ്പെട്ടു കിടന്നൊരു ഷെഡാണ്‌ നവീകരിച്ച്‌ ചെറിയൊരു ചാപ്പലാക്കിയെടുത്തത്‌. തദ്ദേശവാസികള്‍ നല്‍കിയ സംഭാവനകളാണ്‌ ചാപ്പല്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചത്‌. പ്രസ്‌തുത ചാപ്പലിന്റെ നിര്‍മാണത്തിനോ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കോ കെ.സി.എ എച്ച്‌ യാതൊരു സാമ്പത്തിക സഹായവും നല്‍കിയിട്ടില്ല. അതുകൊണ്ട്‌ പാര്‍ട്‌നേഴ്‌സ്‌ താഴെ പറയുന്ന വ്യക്തിയെ കെ.സി.എ എച്ച്‌ ഹോംസിന്റെ നിലവിലെ കൂടുതല്‍ വിവരങ്ങള്‍ക്കായി കോണ്‍ടാക്‌ട്‌ ചെയ്യണമെന്ന്‌ അപേക്ഷിക്കുന്നു. വെരി. റവ. ഫാ. ഗീവര്‍ഗീസ്‌ പുത്തൂര്‍ കുടിലില്‍ കെ സി എ എച്ച്‌ പ്രസിഡന്റ്‌ ഫോണ്‍: 845 553 0879, 845 667 7110, ഫാക്‌സ്‌: 800 579 5926

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.