ന്യൂയോര്‍ക്ക്: ഒരു കണ്‍വന്‍ഷന്റെ വിജയത്തില്‍ രജിസ്ട്രേഷന് കമ്മറ്റിയുടെ പങ്ക് വളരെ നിര്‍ണ്ണായകമാണ്. അപ്പോള്‍ നാലായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫോമയുടെ 2018 ഫാമിലി കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് കമ്മറ്റിയ്ക്കു പണിയും ഉത്തരവാദിത്വവും കൂടും! രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തുന്ന എല്ലാവര്ക്കും തടസങ്ങള്‍ കൂടാതെ അവരുടെ രജിസ്ട്രേഷന് നടത്തി, ബാഡ്ജുകളും, റിസ്റ്റ് ഐഡിയും നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പുരോഗമിക്കുന്നതിനായി രജിസ്ട്രേഷന് കമ്മറ്റി ചെയര്മാന് സിബി ജേക്കബ്, കോര്‍ഡിനേറ്റര്‍ മാത്യു വര്‍ഗീസ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയര്മാന് ബിനു ജോസഫ് എന്നിവര്‍ അറിയിച്ചു. രജിസ്ട്രേഷന് കമ്മറ്റിയില്‍ ബെന്‍ കൊച്ചിക്കാരന്, ജയിംസ് പുളിക്കല്‍, ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി, ജെസി ജെയിംസ്, ബൈജു വര്‍ഗീസ് എന്നിവരും പ്രവര്‍ത്തിക്കുന്നു. ഫോമായുടെ പുതിയ വെബ്സൈറ്റ് ഉണ്ടാക്കുന്നതിലും ഓണ്‍ലൈന്‍ രജിസ്്ട്രേഷന് ഡവല്പ് ചെയ്യുന്നതിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയര്മാന് ബിനു ജോസഫാണ്.
ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ അമേരിക്കയിലുടനീളം നടത്തിയ റോഡ് ഷോയുടെ ഫലമായി രജിസ്ട്രേഷനുകളാണ് ഭൂരിഭാഗവും. അതുകൊണ്ട്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികളും നാലു ദിവസം നീണ്ടു നില്ക്കുന്ന കണ്‍വന്‍ഷനില്‍ ഉണ്ടാകും. ബെസ്റ്റ് കപ്പിള്‍, മലയാളിമങ്ക, മലയാളി മന്നന്, ചീട്ടുകളി എന്നിങ്ങനെ രസകരമായ മത്സരങ്ങളും കണ്‍വന്‍ഷനില്‍ ഉണ്ടാകും. കൂടാതെ നാട്ടില്‍ നിന്നും വരുന്ന പ്രമുഖ ടീമുകള്‍ അവതരിപ്പിക്കുന്ന മെഗാ ഷോകളും വൈകുന്നേരങ്ങളില്‍ അരങ്ങേറും. ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ ഒരു രീതിയിലും നിരാശരായില്ലാ എന്ന് ഭാരവാഹികള്‍ ഉറപ്പ് നല്കുന്നു.
2018 ജൂണ്‍ 21, 22, 23, 24(വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ചിക്കാഗോയിലുള്ള റെനൈസന്‍സ് ഹോട്ടല്‍ ആന്റ് കണ്വന്ഷന് സെന്ററിലാണ്, ഫോമയുടെ ചരിത്രത്തില്‍ നാഴികകല്ല് ആകുവാന്‍ പോകുന്ന കണവന്ഷന് നടക്കുന്നത്. കണ്‍വന്‍ഷന്റെ വിജയത്തിനായി ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ.സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ.ട്രഷറര്‍ ജോമോന് കുളപ്പുര, കണ്വന്ഷന് കമ്മറ്റി ചെയര്മാന് സണ്ണി വള്ളിക്കുളം എന്നിവര്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ഫോമയുടെ അറുപത്തേഴ് അംഗ മെമ്പര്‍ അസോസിയേഷനുകളും ഏക മനസോടെ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രയത്നിക്കുന്നു.
Comments