എണ്‍പത്തിരണ്ടാം വയസിലും കര്‍മ്മരംഗത്ത് സജീവമായ അഭിവന്ദ്യ ശങ്കരത്തില്‍ അച്ചനു പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കാം. മാനവരാശിയെ നന്മയിലേക്ക് നയിക്കാന്‍ വൈദിക പട്ടം സ്വീകരിച്ച അച്ചനില്‍ ദൈവാനുഗ്രഹം നിറഞ്ഞുകവിയട്ടെ. അഭിവന്ദ്യനായ അച്ചന്റെ ജീവിതത്തില്‍ ഈ ദിവസം അനേകം തവണ മടങ്ങിവരട്ടെ. അനുഗ്രഹങ്ങളും ആശംസകളും ഈ സുദിനത്തില്‍ നിറഞ്ഞു കവിയട്ടെ. അതിനായ് നമുക്കു ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ഈ ദിവസത്തില്കൂടുതലായി ദൈവത്തെ ഓര്‍ക്കാം. ഈ ഭൂമിയില്‍ പിറക്കാന്‍ നമുക്കായി ദൈവം ഒരുക്കിയ ദിവസം.ബാല്യ-കൗമാര-യൗവന കാലങ്ങളിലേക്ക് ഒരു സ്മരണ തോണി തുഴഞ്ഞു നീങ്ങുന്നു. എന്തെല്ലാം കാഴ്ചകള്‍ കാണിച്ച് തന്നു ദൈവം അനുഗ്രഹിച്ചു.
Comments