ന്യൂയോർക്ക് ∙ ജൂലൈ അഞ്ച്, ആറ്, ഏഴ് തിയതികളില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയർപേഴ്സൺസ് ആയി ജോൺ പണിക്കർ, സജി പോത്തൻ എന്നിവരെയും കോചെയർസ് ആയി സണ്ണി മറ്റമന, അലക്സ് തോമസ്, ജൂലി ജേക്കബ്, ഷീല ജോർജ്, രാജ് തോമസ്, മാത്യു ജോസഫ് എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.
കണ്‍വെന്‍ഷന്റെ ആകര്‍ഷണീയ ചടങ്ങുകളിൽ ഒന്നയ ബാങ്ക്വറ്റ് സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ സിനിമാ താരങ്ങൾ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയോടു കൂടിയാണ് നടത്തുന്നത്. കേരളത്തനിമയും സംസ്കാരവും വിളിച്ചോതുന്ന ഫൊക്കാന കണ്‍വന്‍ഷനുകളിൽ ബാങ്ക്വറ്റ് നൈറ്റ് നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്റെസമാപന ചടങ്ങു കൂടിയാണ്. പരിപാടി കുറ്റമറ്റ രീതിയിൽ നടത്തുക്കുക എന്നതാണ് ഈ കമ്മിറ്റിയുടെ ചുമതല. സജി മോൻ ആന്റണി കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു.
നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ ഒരുങ്ങിക്കഴിഞ്ഞു. എല്ലാ അമേരിക്കാൻ മലയാളികളെയും ഫിലാഡൽഫിയായിൽ നടക്കുന്ന മലയാളിമാമങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്സ്.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, കണ്വന്ഷൻ ചെയർമാൻ മാധവൻ നായർ, ട്രസ്റ്റി ബോർഡ് ചെയർ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു.
Comments