ദാനിയേല്‍ വര്‍ഗീസ്
ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് സംഗീതത്തിന്റെ ശലഭമഴ തീര്‍ക്കാന്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും, ഒപ്പം പ്രതിഭാധനനായ സംഗിത സംവിധായകന് ശരത്തും ഒന്നിക്കുമ്പോള്‍ ഈവരുന്ന 2018 മെയ് 5-നു ശനിയാഴ്ച ന്യൂയോര്‍ക്ക് (Martin Van Buren High School 230- 17 Hillside Av, Queens, NY 11427. 6.30 PM) മലയാളികളെ കാത്തിരിക്കുന്നത് സംഗീതത്തിന്റെ പുത്തന്‍ അനുഭവമണ്.
പത്തോളം സംഗീത ഉപകരണങ്ങള്‍ പൂര്‍ണ്ണമായി വേദിയില്‍ ഉപയോഗിക്കുന്നതിനൊപ്പം ദൃശ്യ- ശ്രവണ രംഗത്ത് ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നു എന്നത് 'ചിത്രശലഭ'ങ്ങളുടെ പ്രത്യേകതയാണ്. ന്യൂയോര്‍ക്ക് മലയാളികള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡയസ് ദാമോദരന്‍ അറിയിച്ചു. ഏറ്റെടുത്ത എല്ലാ സംരംഭങ്ങളും വിജയിപ്പിച്ച സോജി മീഡിയയും ഒപ്പംചേരുമ്പോള് കാണികള്‍ക്ക് നൂറുശതമാനം പുത്തന്‍ അനുഭവം പകരാന്‍ കഴിയുമെന്നു വിശ്വസിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. events.sulekha.com, https://eventztermytickets.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: സോജി മീഡിയ 516 232 7856, ദാനിയേല്‍ വര്‍ഗീസ് 209 292 7481, ഡയസ് ദാമോദരന്‍ 832 643 9131.
Comments