അമേരിക്കന്‍ മലയാളികള്‍ ക്ക് നിരവധി സൂപ്പര്‍ സ്റ്റേജ് ഷോകള്‍ കാഴ്ച വെച്ച മധുരം പതിനെട്ടിന്റെ വിസ്മയമൊരുക്കി ഹെഡ്ജ് ന്യുജേഴ്സിയിലേക്ക് എത്തുന്നു. 2013 ല്‍ കെ എസ് ചിത്ര ഷോ,2014 കെ.ജെ യേശുദാസ് ഷോ , 2016 ജയറാം ഷോ ഒടുവില്‍ 2018-ല്‍ ബിജു മേനോനില്‍ എത്തി നില്ക്കുന്നു. ഷോയുടെ എല്ലാ താരങ്ങളും അമേരിക്കയിലെത്തി കഴിഞ്ഞു. ടിക്കറ്റ് വില്പന തകൃതിയായി മുന്നേറുന്നു.ഷോകള്‍ക്ക് ഗ്യാരന്റി നല്കുവാന് താരങ്ങള്‍ അമേരിക്കയിലെത്തിയതിനു ശേഷം മാത്രമെ ടിക്കറ്റ് വില്പന ആരം ഭിക്കുകയുള്ളുവെന്ന് ഹെഡ്ജ് സജി അറിയിച്ചു.
ചലച്ചിത്രതാരം ബിജുമേനോന് നയിക്കുന്ന ഈ ഷോയില്‍ ചലച്ചിത്രതാരങ്ങളായ കലാഭവന്‍ ഷാജോണ്‍, രാഹുല്‍മാധവ്, ശ്വേതാ മേനോന്, മിയ ജോര്‍ജ്, ഗായത്രി സുരേഷ്, മഹാലക്ഷ്മി തുടങ്ങിയ വന്താര നിരയാണുള്ളത്. കോമഡിതാരങ്ങളായ നോബി മാര്‍ക്കോസ്, സാജു നവോദയ, രാജേഷ് പറവൂര്‍ കലാഭവന്‍ സുധി എന്നിവരും, മനോഹരങ്ങളായ ഗാനങ്ങളുമായി ഐഡിയ സ്റ്റാര്‍ വിന്നര്‍ നജീം ഹര്‍ഷദ്, കാവ്യാ അജിത് എന്നിവരും ചേരുന്നു. സിനിമ ഡയറക്ടര്‍ ഷാഫിയാണ് ഈഷോ ഡയറക്റ്റ് ചെയ്യുന്നത്. മെയ് 27ന് 5 മണിക്ക് ഫെലീഷ്യന്‍ കോളേജില്‍ വെച്ചാണ്, ബേ ഏരിയയിലെ കലാസ്നേഹികള്‍ക്കായി, ഈ കലാ വിരുന്നൊരുക്കുന്നത്.
For Tickets www.eventzter.com
Comments