കൻസാസ്∙: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍,ഹിന്ദു ടെംപിളും ഇന്ത്യ അസോസിയേഷന് ഓഫ് കാൻസസുമായി സഹകരിച്ച് ഏകദിന കോണ്‍സുലര്‍ ക്യാംപ് കൻസാസ് സിറ്റിയിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 28 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ( 6330 LACKMAN ROAD,SHAWNEE,KS,66217,)ക്യാംപിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
അമേരിക്കന്‍ പാസ്പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫിസില്‍ അയയ്ക്കുവാന് കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.iant.org എന്നീ വെബ് സൈറ്റില്‍ നിന്നും 713 626 2148, നമ്പറിൽ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
Comments