ഡാളസ്: കഴിഞ്ഞ എട്ടു വര്‍ഷമായി സണ്ണി വെയ്ല് സിറ്റിയുടെ കൗണ്‍സിലറായും പ്രോ-ടെം മേയര്‍ ആയും പ്രവര്‍ത്തിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ സജി ജോര്‍ജിന്റെ മെയ് അഞ്ചിനു നടക്കുന്ന സണ്ണി വെയ്ല് സിറ്റി മേയര്‍ തെരഞ്ഞെടുപ്പിലെ വിജയം മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍ വകനല്കുന്നതാണ്.
ഡാലസിന്റെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം ആയിരിക്കും സജി ജോര്‍ജിന്റെ വിജയത്തിലൂടെ മലയാളികള്‍ക്ക് ലഭിക്കുന്നത്. എല്ലാ മലയാളികളും ഒറ്റകെട്ടായി എല്ലാം മറന്ന് സജി ജോര്‍ജിന്റെ വിജയത്തിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഡാലസിലെ എല്ലാ മലയാളീ സംഘടനാ നേതാക്കളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.
അമേരിക്കയിലേക്ക് ഉപരിപഠനാര്‍ത്ഥം 28 വര്‍ഷം മുമ്പ് കുടിയേറിയ സജി ടെക്സസ് ടെക് യൂണിവേഴ്സിറ്റിയില്‍ നിന്നും എന്‍ജീനിയറിംഗില്‍ മാസ്റ്റര്‍ ബിരുദവും, സതേണ്‍ മെതഡിസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കിയതിനു ശേഷം അമേരിക്കയിലെ ഡിസഫന്സ് കോണ്ട്രാക്ടിംഗ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനില്‍ സീനിയര്‍ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ഭാര്യ ജയാ ജോര്‍ജ്, മക്കള്‍ ആനി ജോര്‍ജ്(യു.ടി.ഓസ്റ്റിന്‍), ആന്‍ഡ്രൂ ജോര്‍ജ്(ടെക്സസ്, ടെക്).
സണ്ണി വെയ്ല് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ് ഈ തവണ വാശിയേറിയ ത്രികോണ മത്സരമാണ്. സജി ജോര്‍ജിനെ കൂടാതെ കാരന്ഹില്, മൈക്കിള്‍ ഗോര്ഡാനോ എന്നിവരും മത്സരിക്കുന്നു. മലയാളികള്‍ കൂടുതല്‍ പാര്‍ക്കുന്ന ഈ സിറ്റിയില്‍ ശക്തമായ കാമ്പയിന് നീക്കം ആണ് തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന പിന്തുണയും മേയര്‍ സ്ഥാനാര്‍ത്ഥിയായ സജി ജോര്‍ജ് ആവശ്യപ്പെട്ടു.
By:ഷാജി രാമപുരം
Comments