ഷിക്കാഗോ∙ ബെൽവുഡ് മാർ തോമാശ്ലീഹാ സിറോ മലബാർ കാത്തീഡ്രലിൽ ജൂൺ 14, 15, 16, 17 (വ്യാഴം- ഞായർ) തീയതികളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ കുടുംബനവീകരണ കൺവെൻഷൻ നടക്കും. ഈ നാലു ദിവസങ്ങളിലും കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഇംഗ്ലീഷിലുള്ള ധ്യാനപരിപാടികൾക്കും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബേബി സിറ്റിങ് സൗകര്യം ഉണ്ടായിരിക്കും.
അട്ടപ്പാടി, പാലക്കാട് സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറും പ്രേക്ഷിതവര്യനുമായ റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും സംഘവുമാണ് ഈ പത്താം ഫാമിലി റിന്യൂവൽ കൺവെൻഷൻ നയിക്കുന്നതിനായി എത്തുന്നത്. ദൈവാരൂപി നിറഞ്ഞ ഈ ധ്യാനശുശ്രൂഷകളോടനുബന്ധിച്ച് കൈവയ്പു പ്രാർഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും.
കുടുംബങ്ങളുടെ ആന്തരിക പരിവർത്തനങ്ങൾക്കു സഹായിക്കുന്ന ഈ ധ്യാനശുശ്രൂഷാ പരിപാടികളിൽ എല്ലാ വിശ്വസികളുടെയും സജീവ സാന്നിധ്യം ഉണ്ടാകണമെന്ന് ഇടവക വികാരി റവ. ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിലും അസി. വികാരി ജെയിംസ് ജോസഫും കൈക്കാരൻമാരും താൽപര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ 714 -800 - 3648, റവ. ഡോ. ജെയിംസ് ജോസഫ് (308) 360 - 3729, സിബി പാറേക്കാട്ട് (847) 209 - 1142, പോൾ വടകര: 708 -307 -1122, ജോ കണിക്കുന്നേൽ (യൂത്ത് ട്രസ്റ്റി) (773) 603 -5660.
By: ബ്രിജിറ്റ് ജോർജ്
Comments