ന്യൂയോർക്ക്∙ ഫൊക്കാനാ സാഹിത്യ സമ്മേളനത്തിൽ കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂർ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രസിഡന്റ് തമ്പി ചാക്കോ, സെക്രെട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്, കൺവൻഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ അറിയിച്ചു.
ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യസമ്മേളനവും ചര്‍ച്ചയുമാണ് കണ്‍വന്‍ഷനില്‍ നടക്കുന്നത്. സതീഷ് ബാബു കേരളത്തില്‍ സാഹിത്യത്തിലും ഭാഷയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തും. ഏതൊരു ജനതയുടെയും സാമൂഹ്യവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിൽ വലിയ പങ്കുണ്ട്.
2018 ജൂലൈ അഞ്ചു മുതല്‍ ഏഴു വരെ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ ആൻഡ് കസിനോയിൽ വച്ച് നടക്കുന്ന ഫൊക്കാനാ നാഷനല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുബോൾ വിപുലമായ സാഹിത്യസമ്മേളനമാണ് തയ്യാര്‍ ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള അനേകം സാഹിത്യകാരന്മാർ, ഭാഷാ സ്നേഹികൾ എന്നിവർ ഈ സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.
Comments