ന്യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയനിലെ വിവിധ അംഗസംഘടനകളുടെ പ്രതിനിധികള്‍ ഏപ്രില്‍ 29-നു ഞായറാഴ്ച ക്വീന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന് റെസ്റ്റോറന്റില്‍ യോഗം ചേര്‍ന്ന് മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന കുഞ്ഞ് മാലിയിലിനും, 2020-ല്‍ ഫോമ കണ്വന്ഷന് ന്യൂയോര്‍ക്കില്‍ നടത്തുന്നതിനും പിന്തുണ പ്രഖ്യാപിച്ചു.
ന്യൂയോര്‍ക്കില്‍ വച്ചു നാളിതുവരെ ഒരു കണ്‍വന്‍ഷനും നടത്തിയിട്ടില്ലെന്നും, അതുകൊണ്ട് 1998-ല്‍ ഫൊക്കാന റോച്ചസ്റ്ററില്‍ വച്ചു നടത്തിയതിനേക്കാള്‍ വിപുലമായ ഒരു കണ്വന്ഷന് ജോണ്‍ സി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടത്തുന്നതിനു എല്ലാവരുടേയും പിന്തുണ ഫോമയുടെ മുതിര്‍ന്ന നേതാവ് ജെ. മാത്യൂസ് അഭ്യര്‍ത്ഥിച്ചു.
ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജോണ്‍ സി. വര്‍ഗീസ്, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ അന്നമ്മ മാപ്പിളശേരി, ഫിലിപ്പ് ചെറിയാന്, മെട്രോ റീജിയന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കുഞ്ഞ് മാലിയില്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ജേക്കബ് തോമസ്, പൊന്നച്ചന് ചാക്കോ, എസ്.എസ് പ്രകാശ്, പ്രിന്‍സ് മാര്‍ക്കോസ്, സജി ഏബ്രഹാം, ബാബു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. സഖറിയാ കരുവേലി എം.സിയായി ചടങ്ങുകള്‍ നിയന്ത്രിച്ചു.
മെട്രോ റീജിയനിലെ വിവിധ അംഗസംഘടനകളുടെ നേതാക്കള്‍ സ്ഥാനാര്‍ത്ഥികള്‍ക്കും 2020 കണ്വന്ഷന് ന്യൂയോര്‍ക്കില്‍ വച്ചു നടത്തുന്നതിനും പിന്തുണ അറിയിക്കാന്‍ എത്തിയിരുന്നു.
Comments