ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ കലോത്സവും ഏകദിന കണ്‍വന്‍ഷനും ആറാം തീയതി ഞായറാഴ്ച്ച ഒരു മണി മുതല്‍ കേരളാ സെന്ററിൽ (1824 Fairfax Street, Elmont, NY11003) വെച്ച് നടത്തുന്നു. ന്യൂയോർക് റീജിയൻ കലോത്സവത്തിന്റെ ആറുമണി മുതൽ നടക്കുന്ന സമാപന യോഗത്തിൽ പ്രമുഖ മ്യൂസിക് ഡയറക്ടറും ഗായകനുമായ ശരത് മുഖ്യ അഥിതിയായി പങ്കെടുക്കുന്നു.
ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്,ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ ,കൺവെൻഷൻ ചെയർമാൻ മാധവൻ നായർ,എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,ട്രസ്റ്റീ ബോർഡ് സെക്രട്ടറി ടെറൻസൺ തോമസ്,ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ലീല മാരേട്ട്, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് , ട്രസ്റ്റീ ബോർഡ് മെമ്പർ വിനോദ് കെആർകെ തുടങ്ങി അമേരിക്കയിലേയും ഇന്ത്യയിലേയും നിരവധി രാഷ്ട്രീയ-സാംസ്ക്കാരിക നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ ബാഹുല്യം കൊണ്ടും ഏറെ പുതുമകള്‍ നിറഞ്ഞ ഒരു കലോത്സവമായിരിക്കും ഇതെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
ന്യൂയോർക് റീജിയൻ കേരളോത്സവത്തിന് ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ് ആയ ഗണേഷ് നായർ, അലക്സ് തോമസ്, ശബരി നായർ, ആൻഡ്രൂസ്. കെ .പി, അജിൻ ആന്റണി, അലോഷ് അലക്സ്, റീജിയണല്‍ സെക്രട്ടറി മേരിക്കുട്ടി മൈക്കിൾ, ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് , ട്രഷർ സജി പോത്തൻ, ,കെ.കെ .ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകും.
ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവം വമ്പിച്ച വിജയം ആക്കുവാൻ എല്ലാവരുടെയും സഹായ സഹകരണം അഭ്യർഥിക്കുനതയി റീജിണൽ ഭാരവാഹികൾ അറിയിച്ചു.
Comments