ഡാളസ്: ഡാലസിലെ സാഹിത്യകാരന്മാരുടെ സംഘടനയായ കേരളാ ലിറ്റററി സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ഗാര്ലന്റിലെ കേരളാ അസോസിയേഷന് ഹാളില്‍ വച്ച് ഏപ്രില്‍ 8 ന് നടന്നു. പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചിലവ് കണക്കുകളും അവതരിപ്പിച്ച് പാസാക്കി. തുടര്‍ന്ന് നടന്ന തിരെഞ്ഞടുപ്പില്‍ താഴെ പറയുന്നവരെ 201819 ലെ ഭാരവാഹികളായി തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോസ് ഓച്ചാലില്‍ സെക്രട്ടറി: സിജു വി. ജോര്‍ജ് ട്രഷറാര്‍: ജോസന് ജോര്‍ജ് വൈസ് പ്രസിഡന്റ്: അജയകുമാര്‍ ജോയിന്റ് സെക്രട്ടറി: സി. വി. ജോര്‍ജ് കഴിഞ്ഞ 25 വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഈ യോഗത്തില്‍ വച്ച് അംഗങ്ങള്‍ വിലയിരുത്തി. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും വിദ്യാരംഭം, കേരളപ്പിറവി ആഘോഷം, സാഹിത്യ സമ്മേളനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ വിപുലമായി നടത്തുവാന്‍ പുതിയ പ്രവര്‍ത്തന സമിതി തീരുമാനിച്ചു.
Comments