ഡാലസ്∙ ഫോമാ യുവജങ്ങളെ സംഘടനയുടെ ഭാഗമാക്കുന്നതിനായി ഡാലസില്‍ ആരംഭിച്ച സ്റ്റുഡന്റ്സ് ഫോറത്തിന് പുതിയ കമ്മിറ്റി. ഫോമയുടെ മുതിര്‍ന്ന നേതാവായ ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തില്‍ രുപീകൃതമായ സ്റ്റുഡന്റ്സ് ഫോറം 2018–19 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വിഷാല്‍ ഡി. വിജയ് പ്രസിഡന്റായി 18 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഫോമയുടെ പ്രഥമ പ്രസിഡന്റ് ശശിധരന് നായരായിരുന്നു മുഖ്യാതിഥി. ചുമതലയേറ്റ കമ്മിറ്റിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫോമാ മുന്‍ എക്സിക്കുട്ടിവ് അംഗം സജീവ് വേലായുധന്, ഉപദേശക സമിതി സെക്രട്ടറി ബാബു തെക്കേക്കര,ഫോമാ ഡാലസ് വനിത ഫോറം പ്രസിഡന്റ് മേഴ്സി സാമുവേല്‍, ഡാലസ് മലയാളി അസോസിയേഷന് പ്രസിഡന്റ് സാമുവല്‍ മത്തായി, ട്രഷറര്‍ സുനു മാത്യു, ഡിഎംഇയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ഫോമാ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഫിലിപ് ചാമത്തില്‍, ഫോമാ യുടിടി സ്റ്റുഡന്റ്സ് ഫോറം പ്രസിഡന്റ് രോഹിത് മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments