ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയിൽ വികാരിയായി ചുമതലയേറ്റ ഫാ.സ്റ്റീഫൻ പടിഞ്ഞാറെക്കരക്കു ഇന്ത്യൻ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
റവ. ഫിലിപ്പ് ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി റവ. ഫാ. സഖറിയ പുന്നൂസ് കോറെപ്പിസ്കോപ്പ, സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ഇടവക വികാരി ഫാ.ജോൺ പുത്തൻവിള, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഫാ.സ്റ്റീഫൻ പടിഞ്ഞാറേക്കര എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു. സെക്രട്ടറി ടോം വിരിപ്പൻ നന്ദി പ്രകാശിപ്പിച്ചു.
Comments