ജിമ്മി കണിയാലി
ചിക്കാഗോ: മലയാളീ അസോസിയേഷന് എല്ലാ വര്‍ഷവും നടത്തുന്ന 56 ചീട്ടുകളി മത്സരം ജൂലൈ 14 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മൗണ്ട് പ്രോസ്പെക്റ്റിലുള്ള സി എം എ ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ചീട്ടു കളി മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ജോസ് മുല്ലപ്പള്ളി സ്പോണ്സര് ചെയ്യുന്ന കുരിയന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് കെ കെ തോമസ് കൊല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിങ്ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പരിമിതപ്പെടുത്തുവാന്‍ സാധ്യത ഉള്ളതിനാല്‍, താല്പര്യമുള്ളവര് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം , സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും ടീം രജിസ്റ്റര്‍ ചെയ്യുവാനും ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208 ) മത്തിയാസ് പുല്ലാപ്പള്ളി (847 644 6305 ) , ഷിബു മുളയാനിക്കുന്നേല്‍ (630 849 1253)എന്നിവരുമായി ബന്ധപെടുക.
Comments