കേരളം സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് ന്യൂയോർക്ക് മുൻ പ്പ്രെസിഡണ്ടും ന്യൂയോർക്ക് മെട്രോ റീജിയൻ മുൻ ട്രെഷററുംആയിരുന്ന ബിനോയ് തോമസ് ന്യൂയോർക്ക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആയിമത്സരിക്കുന്നു ഫോമാ ന്യൂയോർക് മെട്രോ റീജിയന്റെ സമ്പൂർണഔദ്യോഗിക പിന്തുണയുള്ള ഏക സ്ഥാനാർത്ഥിയാണ്ബിനോയ് തോമസ് അമേരിക്കൻ മണ്ണിലെ 33 വർഷത്തെ കലാ സാംസ്കാരികനേതൃത്ത രംഗത്തെ പ്രവർത്തി പരിചയം ഫോമാ ന്യൂയോർക്മെട്രോ റീജിയനെ വിജയ പാതയിൽ നയിക്കുവാൻകരുത്തനാണ് എന്ന് ഉറപ്പു നൽകുന്നു അനാഥാലയങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും അക്ഷരങ്ങളുടെയും അംബലങ്ങളുടെയും പള്ളികളുടെയും നാടായ കോട്ടയത്ത് നിന്നും എന്നെ ഞാനാക്കിയ നാട്ടിൽ നിന്നും മുപ്പത്തി മൂന്നു വര്ഷങ്ങള്ക്കു മുൻപ് അമേരിക്കയിൽ എത്തിയ എനിക്ക് എന്റെ നാടിനെ സ്നേഹിക്കാനും കേരള കലാ സാംസകാരിക രംഗത്തു വളരുവാനും എനിക്ക് സഹായകമായത് കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് എന്ന സംഘടനയാണ് .
അതുപോലെ തന്നെ നല്ല സുഹൃത്ബന്ധങ്ങളാണ് .ഫൊക്കാനയുടെ ചുവടു വെച്ച് ഫോമയിലെത്തിനിക്കുന്ന ഇന്ന് കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ അമേരിക്കൻ മലയാളികളുടെ മനസ്സിൽ മറയാതെ സൂക്ഷിക്കുന്നതിനോടൊപ്പം വിധിയുടെ വിളയാട്ടങ്ങളിൽ വഴുതിപ്പോയവർക്കും കൈത്താങ്ങായി തീരുവാൻ ഫോമാ എന്ന സംഘടനയിൽ കൂടി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു കഴിഞ്ഞ കുറെ വര്ഷങ്ങളായീ കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലണ്ടിന്റെ മേൽക്കൂര പ്രൊജക്റ്റ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു ഭവന രഹിതർക്കു ഒരു തണലായി തീരുവാൻ സഹജീവികളെ സ്നേഹിക്കുവാൻ സമൂഹത്തിൽ ഉറങ്ങിക്കിടക്കുന്ന വാസനയെ തൊട്ടുണർതുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ന്യൂ യോർക്ക് മെട്രോ റീജിയൻ ന്റെ R V P ആയീ എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തി കലാ സംമ്സ്കാരിക സാമൂഹിക രംഗത്ത് ഏറ്റവും നല്ല മാതൃകയാകുവാൻ സാധിക്കും എന്നുറപ്പുണ്ട്
Comments