ന്യൂജേഴ്സി ∙ ഞായറാഴ്ച രാവിലെ ന്യൂജേഴ്സിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ഇരുപത്തിനാലോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ട്രെന്റോണിൽ ആർട്ട് ഓൾ ഫെസ്റ്റിവലിനിടയിലാണ് വെടിവയ്പ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായും മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.
പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഫാദേഴ്സ് ഡേയിൽ നടന്ന സംഭവം കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിൽ ആദ്യമാണ് എർനിരിവസ് പറഞ്ഞു. ആയിരത്തിലധികം പേര് പങ്കെടുത്ത ഉത്സവത്തിനിടയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്തുനിന്നും നിരവധി തോക്കുകളും മാരകായുധങ്ങളും കണ്ടെടുത്തു. പൊലീസ് സംഭവസ്ഥലം വളഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Comments