ന്യൂയോർക്ക്∙ ജയിലിൽ നിന്നും കോർട്ട് ഹൗസിലേക്ക് കൊണ്ടുപോയ ജയിൽ പുള്ളിയുടെ വെടിയേറ്റ് രണ്ടു ഡെപ്യൂട്ടി ഷെറിഫുകൾ കൊല്ലപ്പെട്ടു. കാൻസാസ് കോർട്ട് ഹൗസിന് പുറകിലാണ് സംഭവം നടന്നത്. പൊലീസ് ഓഫിസർമാരുമായി മൽപിടിത്തം നടത്തിയ പ്രതി ഓഫിസറുടെ തോക്ക് തട്ടിയെടുത്ത് ഇരുവർക്കും നേരെ വെിടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ രണ്ട് ഓഫിസർമാരിൽ പാട്രിക് റോറർ (35) സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. തെരേസ കിങ്ങിനെ (44) ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇവരും മരണത്തിന് കീഴടങ്ങി. ജയിൽ പുളളിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാട്രിക് റോറിന് രണ്ടു കുട്ടികളും തെരേസയ്ക്ക് മൂന്നു കുട്ടികളുമുണ്ട്. വെടിയുതിർത്ത ജയിൽ പുള്ളിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Comments