ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് (സി ആര് എഫ്) ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാനുള്ള കണ്‍വന്‍ഷനുകള്‍ 2018 ജൂണ്‍ 30 മുതല്‍ ജൂലൈ 29 വരെയുള്ള കാലയളവില്‍ അമേരിക്കയിലും കാനഡയിലുമായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തപ്പെടുന്നു. ജൂലൈ 15 വരെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ ഡാനിയേല്‍ ജോണ്‍ പ്രസംഗിക്കുന്നു, ജൂലൈ 22 മുതല്‍ 29 വരെ പ്രമുഖ സുവിശേഷ പ്രഘോഷകരായ സജു കുര്യാക്കോസും സാലി സജുവും പ്രസംഗിക്കുന്നു, പ്രത്യുത സമ്മേളനങ്ങളില്‍ പ്രൊഫെസ്സര് എം വൈ യോഹന്നാന് പങ്കെടുക്കുന്ന വീഡിയോ കോണ്‍ഫ്രന്‍സ് മെസ്സേജും ഉണ്ടായിരിക്കും ,
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് (സി ആര് എഫ്) ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡാനിയേല്‍ ജോണ്‍ ഫാക്ടില്‍ എന്‍ജിനിയര്‍ ആയി സേവനം ചെയ്യുന്നു, സുവിശേഷക ദമ്പതികളായ സജു കുര്യാക്കോസും സാലി സജുവും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് (സി ആര് എഫ്) ന്റെ ഗായക സംഘമായ അമൃതധാരയ്ക്കു നേതൃത്വം നല്കുന്നു,
പ്രൊഫെസ്സര് എം വൈ യോഹന്നാന് ( മുന്‍ പ്രിന്‍സിപ്പല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ) നേതൃത്വം നല്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്,യേശുക്രിസ്തു വഴി ലഭിക്കുന്ന ഹൃദയ വിശുദ്ധീകരണം ലക്ഷ്യമിട്ട്, സഭയോ സമുദായമോ മാറുകയല്ല മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടത് എന്നും മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നുമാണ് ഫെലോഷിപ്പ് പ്രചരിപ്പിക്കുന്നത്.
ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ നടക്കുന്ന ദിവസ്സങ്ങള്‍ താഴെപ്പറയുന്നു,
ജൂണ്‍ 30 ന് ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ,
ജൂലൈ 1 ന് പരാമസ്, ന്യൂ ജേഴ്സി,
ജൂലൈ 3 ടോറോന്റോ, കാനഡ,
ജൂലൈ 4 എഡ്മണ്ടന്, കാനഡ
ജൂലൈ 6 ലോസ് ആഞ്ചലസ് കാലിഫോര്‍ണിയ,
ജൂലൈ 7 സാന്‍ ജോസ്, കാലിഫോര്‍ണിയ,
ജൂലൈ 8 ക്യുന്‍സ് ന്യൂ യോര്‍ക്ക്,
ജൂലൈ 9 ഓസ്റ്റിന്‍, ടെക്സസ്,
ജൂലൈ 10 ഡെസ് മൊയിന്‍സ്,
ജൂലൈ 13 യോങ്കേഴ്സ്,ന്യൂ യോര്‍ക്ക്,
ജൂലൈ 14, 15 റോക്ക് ലാന്‍ഡ്, ന്യൂ യോര്‍ക്ക്,
ജൂലൈ 22 ഷിക്കാഗോ,ഇല്ലിനോയിസ്,
ജൂലൈ 24 ഡാലസ് ടെക്സാസ്,
ജൂലൈ 27 ഓസ്റ്റിന്‍, ടെക്സസ്,
ജൂലൈ 28 ഹ്യൂസ്റ്റണ്‍ ടെക്സാസ്,
ജൂലൈ 29 അറ്റ്ലാന്റ ജോര്‍ജിയയില്‍ സമാപനം.
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാനുള്ള ഈ സുവിശേഷ മഹായോഗങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : വി ഗീവര്‍ഗീസ് 845 268 4436.
: ബേബി വര്‍ഗീസ് 845 268 0338
: എബി തോമസ് 973 641 6260
: ഗ്രേസ്മോന് കുര്യാക്കോസ് 6463317345
Comments