ന്യുജെഴ്സി: നിത്യ ഹരിത നായിക ഷീല വരച്ച ചിത്രങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുവേണ്ടി. ആദ്യചിത്രം കേരള അസോസിയേഷന് ഓഫ് ന്യു ജെഴ്സിയുടെ ജോ. ട്രഷറര്‍ ബൈജു വര്‍ഗീസിന് ഷീലാമ്മ സമ്മാനിച്ചു. അവശേഷിക്കുന്ന16 ചിത്രങ്ങള്‍ ഞായറാഴ്ച ന്യു ജെഴ്സിയില്‍ അവര്‍ അവതരിപ്പിക്കുന്ന 'സര്‍ഗ സന്ധ്യ' പ്രോഗ്രമില്‍ വച്ച് താല്പര്യമുള്ളവര്ക്ക് നല്‍കും. പ്രമുഖ ഷോ നടത്തിപ്പുകാരായ സുകു-ശാന്ത നായര്‍ ടീം ആണ് ഒരുക്കുന്ന ''സര്‍ഗ്ഗ സന്ധ്യ'' ഒരുക്കുന്നത്. പ്രോഗ്രാമില്‍ പങ്കെടുക്കാനാണ് മലയാളത്തിന്റെ എക്കാലത്തെയും മികച്ച നായിക അമേരിക്കയില്‍ എത്തിയത്. തന്റെ യാത്രയില്‍ കണ്ടുമുട്ടുന്ന മലയാളികളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹത്വത്തെപറ്റി അവര്‍ ഓര്‍മിപ്പിക്കുന്നു. മാനസിക വൈകല്യമുള്ള കുട്ടികളെ സഹായിക്കുന്ന ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടിയാണു അവര്‍ ചിത്രങ്ങളുടെ വരുമാനം ഉപയോഗിക്കുന്നത്. നടി മാത്രമല്ല മികച്ച ചിത്രകാരി കൂടെയാണ് അവര്‍ എന്നു ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ബൈജുവിനു ലഭിച്ച ചിത്രം ഒരുകയ്യില്‍ പൂവും മറ്റേ കയ്യില്‍ ചെറിയ കുടവുമായി പോകുന്ന വനിതയാണ്. രവി വര്‍മ്മയുടെ ശകുന്തള പോലെ തോന്നുമെങ്കിലും ഇതിലെ നായിക മലയാളി വനിതയല്ല. ചിത്രങ്ങളെല്ലാം വിവിധ സ്റ്റേറ്റുകളിലെ ഗ്രാമീണ സ്ത്രീകളെപറ്റിയാണ്.ആഫ്രിക്കയുമായി ബന്ധപ്പെട്ട ഒരു ചിത്രവുമുണ്ട്. ഒന്നിലും നാഗരിക വനിതകള്‍ ഇല്ല. ചിത്രങ്ങള്‍ കണ്ടാല്‍ ഇത് വരച്ചത് ഒരു പ്രൊഫഷണല്‍ ചിത്രകാരനോ ചിത്രകാരിയോ ആണെന്നേ തോന്നൂ എന്നു ബൈജു പറയുന്നു. ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്ന ബൈജു കോതമംഗലം സ്വദേശിയാണ്. ഭാര്യ ഷര്‍മ്മിള. ട്രൈസ്റ്റേറ്റിലെ പ്രമുഖ ബിസിനെസ്സ്കാരനായ ദിലീപ് വര്‍ഗീസ്, ശ്രി അനിയന് ജോര്‍ജ്, ഒലിവു ഗ്രൂപ്പ് ചെയര്മാന് പി.വി. മാത്യു, ടോം പെരുമ്പയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments