ന്യൂയോർക്കിലെത്തിയ കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലക്കും, കുന്നത്തുനാട് എം എൽ എ, വി പി സജീന്ദ്രനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി ) ഭാരവാഹികൾ ഹൃദ്യമായ സ്വീകരണം നൽകി. ഐ ഓ സി ചെയര്മാൻ ജോർജ് എബ്രഹാം, പ്രസിഡന്റ് മോഹിന്ദ ർ സിംഗ്, കേരള ചാപ്റ്റർ ചെയര്മാൻ തോമസ് റ്റി ഉമ്മൻ, സെക്രട്ടറി ജനറൽ ഹർഭജൻ സിംഗ്, തമിഴ് നാട് ചാപ്റ്ററിലെ കോശി ഉമ്മൻ, ന്യൂ യോർക്ക് ചാപ്റ്ററിലെ ജോസ് തെക്കേടം, കേരള ചാപ്റ്റർ പ്രസിഡന്റ് ജയചന്ദ്രന് രാമകൃഷ്നൻ , ഇന്ത്യൻ പനോരമ പബ്ലിഷർ പ്രൊഫ്. ഇന്ദ്രജിത് സലൂജ, ജോർജ് മാത്യു തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. കമ്മ്യൂ ണലിസത്തിലൂടെ ഇന്ന് അധികാരത്തിലെത്തിയവരുടെ വളർച്ച താൽക്കാലികമാണെന്നു ഐ ഓ സി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധത്തിനും എതിർപ്പുകൾക്കും വേണ്ടത്ര മീഡിയ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് നേതാക്കൾ വിലയിരുത്തി. ഐക്യത്തിന്റെ പാതയിലൂടെ മുന്നേറുവാൻ രമേശ് ചെന്നിത്തല ഐ ഓ സി ഭാരവാഹികളെ ആഹ്വാനം ചെയ്തു.
Comments