കൊപ്പേൽ (ടെക്സസ്)∙ ടെക്സസിലെ കൊപ്പേൽ സിറ്റി കൗൺസിൽ മെമ്പറായി ബിജു മാത്യു സത്യപ്രതിജ്ഞ ചെയ്തു. സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജഡ്ജ് ലാൻഡ് വർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കൊപ്പേൽ സിറ്റിയിൽ ആദ്യമായാണ് ഒരു മലയാളി സിറ്റി കൗൺസിലിൽ അംഗമായി എത്തുന്നത്.
ബോസ്റ്റണിലും ടെക്സസിലും ഡാലസിലും രണ്ടര ദശാബ്ദക്കാലം രാഷ്ട്രീയ പ്രവർത്തനവുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് തിരഞ്ഞെടുപ്പിൽ ബിജു മാത്യു വിജയിക്കുന്നത്. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ബിജു, കൊപ്പേൽ റോട്ടറി ക്ലബിലും അംഗമാണ്. പൊതുപ്രവർത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്ന് വിശ്വസിക്കുന്ന ബിജുവിന്റെ വിജയം തികച്ചും അർഹതപ്പെട്ടതാണ്.
സത്യ പ്രതിജ്ഞാ ചടങ്ങിൽ ക്യാപയിൻ മാനേജർ സുഭാഷ് പനവേലിൽ, റവ. ബ്ലെസിൻ കെ. മോൻ, ചാക്കോ ജോൺസൻ, ബാബു സി. മാത്യു, ഈശോ മാളിയേക്കൽ, ജൊ ഇട്ടി, എബി ജോർജ്, പി. വി. ജോൺ, ആൻഡ്രൂസ് അഞ്ചേരി, റേച്ചൽ ഡാനിയേൽ, സുജ മാത്യു, ഏബ്രഹാം മാത്യു, അന്നമ്മ ജോൺസൻ, ജസ്റ്റിസ് ബിൽ വൈറ്റ് ഹിൽ, ഗാരി ടണൽ, രാജു മാത്യു, ഡെയ്സി മാത്യു, ജുഡിഷ് മാത്യു, ജിഷി ജേക്കബ്, മാത്യു ഇട്ടൂപ്പ്, റാൾഫ് റാഡോൾഡ് തുടങ്ങിയവർ പങ്കെടുത്തു.
Comments