ഡാലസ് ∙ഹെവൻലി കോൾ മിഷൻ 2018 വാർഷിക കൺവൻഷൻ ജൂലൈ 27 മുതൽ 29 വരെ ഡാലസിൽ വച്ചു നടക്കും. 2605 എൽബിജെ ഫ്രീവേയിലുള്ള ചർച്ച് ഹാളിൽ ജൂലൈ 26, 27 തിയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെയും ഞായറാഴ്ച രാവിലെ 10.30 മുതൽ ഒരു മണി വരേയുമാണ് സുവിശേഷ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ചർച്ച് ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടെ കൃത്യ സമയത്തു തന്നെ യോഗങ്ങൾ ആരംഭിക്കും. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി പാസ്റ്റർ റൻജിത് ജോൺ അറിയിച്ചു. പാസ്റ്റർ ജോമോൻ ജോസഫാണ് വചന പ്രഘോഷണം നടത്തുന്നത്. സ്ഥലം: ഹെവൻലി കോൾ മിഷൻ ചർച്ച്, 2605എൽബിജെ ഫ്രീവെ, ഡാലസ്, ടെക്സസ്– 75234. വിവരങ്ങൾക്ക്: www.heavenlycall.com, Ph- 214 422 6208.
Comments