ന്യൂ ജേഴ്സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) എല്ലാ വർഷവും നടത്തി വരാറുള്ള ഓണാഘോഷ ചടങ്ങുകൾ ഈ വർഷം സെപ്തംബർ 8 ശനിയാഴ്ച ന്യൂ ജേഴ്സി ഈസ്റ്റ് ബ്രോൺസ്വിക്കിലുള്ള ജോ ആൻ മജെസ്ട്രോ പെർഫോമിംഗ് ആർട്സ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ചടങ്ങിന്റെ ഔദ്യോഗിക ടിക്കറ്റ് വില്പന ഉദ്ഘാടനം എഡിസൺ ഹോട്ടൽ പ്രിൻസ്ടൺ ഹാളിൽ വച്ച് ജൂലൈ 9 തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിച്ചു, ചടങ്ങിൽ സുപ്രസിദ്ധ സിനിമാതാരം ജഗദീഷിന്റെ പക്കൽ നിന്നും ദിലീപ് വർഗീസും മലയാളത്തിന്റെ നിത്യ ഹരിത നായിക ഷീലയുടെ കയ്യിൽ നിന്നും അനിയൻ ജോർജും പ്രമുഖ ഗായിക രഞ്ജിനി ജോസിന്റെ പക്കൽ നിന്നും ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസും ആദ്യ ടിക്കറ്റുകൾ ഏറ്റു വാങ്ങിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറർ ബൈജു വർഗീസ്, വൈസ് പ്രസിഡന്റ് ജയൻ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്സ്), സ്വപ്ന രാജേഷ് കൂടാതെ ഫോമാ ട്രഷറർ ഷിനു ജോസഫ്, ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ ആനി ജോർജ്, ട്രസ്റ്റി ബോർഡ് മെംബറും ഫോമാ മുൻ ജനറൽ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പിൽ,കൃഷ്ണ കിഷോർ, മാലിനി നായർ, റോയ് മാത്യു കൂടാതെ മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റ് റോഷൻ മാമ്മൻ, അലക്സ് കോശി വിളനിലം, സജി പോൾ, പിന്റോ കണ്ണമ്പള്ളിൽ, ജെയ്സൺ അലക്സ്, അലക്സ് ജോൺ, ജോൺ തോമസ്, രാജൻ ചീരൻ, സജി എബ്രഹാം, ജോൺ ജോർജ്, ഷോൺ ഡേവിസ്, സണ്ണി വാളിപ്ലാക്കൽ, സുനിത അനീഷ്, ശർമിള ജോർജ്, ഷീബ ജെയിംസ്, ജിനു അലക്സ്, ബാബു ജോസ്, രാജു പള്ളത്ത്, സുനിൽ ട്രൈ സ്റ്റാർ,മാലിനി നായർ, രാജൻ ചീരൻ, ഷിറാസ് യുസഫ്, ഷീല ശ്രീകുമാർ, സുധീർ നമ്പ്യാർ, ആനി ലിബു തുടങ്ങി അനേകം പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ്, പ്രവാസി, ഫ്ളവേഴ്സ്, അശ്വമേധം ന്യൂസ്, ഇമലയാളി, സംഗമം ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾക്കു വേണ്ടി ഷിജോ പൗലോസ്, മഹേഷ് കുമാർ അടക്കമുള്ള പ്രതിനിധികളും പങ്കെടുത്തു.
ഓഗസ്റ്റ് 15 നുള്ളിൽ ടിക്കറ്റുകൾ കരസ്ഥമാക്കുന്നവർക്ക് നിരക്കുകളിൽ പ്രത്യേക ഇളവുകൾ ലഭ്യമാണ്.
എല്ലാവരെയും കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) യുടെ ഓണാഘോഷ ചടങ്ങുകളിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വാർത്ത : ജോസഫ് ഇടിക്കുള.
Comments