ന്യൂയോർക്ക്∙ സാഹിത്യ ചർച്ചാ വേദിയായ സർഗ്ഗവേദിയെ 25 വർഷത്തിലേറെ കാലം നയിച്ച മനോഹർ തോമസ് കേരളത്തിലേക്കു മടങ്ങുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തോളം മലയാള ഭാഷാ, സാഹിത്യ രംഗങ്ങളിൽ നടത്തിയ സജീവ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം മലയാളികൾക്കു സുപരിചിതനാണ്. സുഹൃത്തുക്കൾ ചേർന്ന് ജൂലൈ 28 ന് വൈകിട്ട് അഞ്ചു മണിക്ക് അദ്ദേഹത്തിന് യാത്രയയപ്പ് നൽകുന്നു. സർഗ്ഗവേദിയുടെ പ്രവർത്തനവേദിയായ കേരള സെന്റർ– 1824 Fairfax Street, Elmount, NY -11003 ആണ് യോഗസ്ഥലം. വിവരങ്ങൾക്ക് : ജെ. മാത്യൂസ് ലാന മുൻ സെക്രട്ടറി : 914 450 1442, തമ്പി തലാപ്പള്ളി പ്രസിഡന്റ് കേരള സെന്റർ : 516 551 9868, കെ. കെ. ജോൺസൺ ലാന ജോയിന്റ് സെക്രട്ടറി : 914 610 1594
Comments