ന്യുയോര്‍ക്: ഫൊക്കാന ട്രസ്റ്റി ബോര്‍ഡിന് പുതിയ സാരഥികള്‍ ചെയറായി ഡോ. മാമ്മന്‍ സി ജേക്കബിനെയുംസെക്രട്ടറിയായി വിനോദ് കെയാര്‍കെയെയും വൈസ് ചെയറായി ഫിലിപ്പോസ് ഫിലിപ്പിനെയും തെരെഞ്ഞെടുത്തു.ഒന്‍പതു പേരാണു ട്രസ്റ്റി ബോര്‍ഡില്‍. ഈ പ്രാവശ്യം ഇലക്ഷനില്‍ ബെന്‍ പോള്‍, ഡോ. മാമ്മന്‍ സി. ജേക്കബ് എന്നിവരെ നാലു വര്‍ഷത്തേക്കും ഡോ. മാത്യു വര്‍ഗീസ് (രണ്ടു വര്‍ഷം), യൂത്ത് മെംബര്അലോഷ് റ്റി അലക്സ് (നാല്വര്ഷം) എന്നിവരെയും തെരെഞ്ഞെടുത്തിരുന്നു.ജോണ്‍ പി ജോണ്‍ , വിനോദ് കെയര്‍കെ , കുര്യന് പ്രക്കാനം തമ്പി ചാക്കോ,ഫിലിപ്പോസ് ഫിലിപ്പ്. എന്നിവരും ബോര്‍ഡില്‍ ഉണ്ട് . ജോര്‍ജി വര്‍ഗീസ് (ചെയര്മാന്) ടെറന്‍സന്‍ തോമസ് (സെക്രട്ടറി) ലീല മാരേട്ട് (വൈസ് ചെയര്‍) എന്നിവര്‍ ഒഴിയുന്ന സ്ഥാനങ്ങളിലേക്കായിരുന്നു തെരെഞ്ഞെടുപ്പ്. ഫൊക്കാനയുടെ റോച്ചസ്റ്റര്‍ കണ്വന്ഷന് നടത്തിയപ്പോള്‍ ഡോ. മമ്മന്‍ സി. ജേക്കബ് ജനറല്‍ സെക്രട്ടറി ആയിരുന്നു. ന്യൂയോര്‍ക്കില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്യുന്ന വിനോദ് കെയാര്‍കെ ഫൊക്കാന ടൊറന്റോയില്‍ നടത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറി. ഫിലഡല്‍ഫിയ കണ്‍വന്‍ഷനു ചുക്കാന്‍ പിടിച്ച ഫിലിപ്പോസ് ഫിലിപ്പ് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സംഘാടകനുമാണ്
ഫൊക്കാനയുടെ നിര്‍ണ്ണായക തീരുമാനങ്ങള്‍ പലതും ട്രസ്റ്റി ബോര്ഡിന്റേതായതു കൊണ്ട് തഴക്കവും പഴക്കവുമുള്ളവരാണ് കാലാകാലങ്ങളില്‍ ബോര് ഡിലെത്തുകയെന്ന് ടറന്‍ സണ്‍ തോമസ് പറഞ്ഞു. കഴിഞ്ഞ ട്രസ്റ്റി ബോര്‍ഡിന്റെ സുതാര്യവും ശക്തവുമായാ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്റെ വിജയത്തിനു ഒരു ചാലക ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ഭാരവാഹികള്‍ ഫൊക്കാനയുടെ യശസ്സ് കൂടുതല്‍ ഉയര്‍ത്തട്ടെയെന്നും അദ്ദ്ദേഹം ആശംസിച്ചു
Comments