മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈരളി ടിവിയുടെ അമേരിക്കയിലെ പ്രവര്‍ത്തകരും തുക നല്കാന് തീരുമാനിച്ചു സന്തോഷപൂര്‍വം അതിനോട് സഹകരിക്കുന്ന ശിവന് മുഹമ്മ , ജോസഫ് പ്ലാക്കാട്ട്, ജോസ് കാടാപുറം, റോയ് മുളകുന്നം, ബിനുതോമസ് , ജേക്കബ് ചുങ്കത്തു , ജിജി കോശി, ശങ്കരന്‍കുട്ടി എന്നിവരോടുള്ള നന്ദി അറിയിക്കുന്നു . ദുരിതം അനുഭവിക്കുന്ന ആ മനുഷ്യരുടെ ജീവിതമെല്ലാം ഇനിയും തളിര്‍ക്കും.. ഈ ദുരന്തങ്ങളെയെല്ലാം അതിജീവിച്ച് അവര്‍ ജീവിതത്തിലേക്ക് മടങ്ങി വരും.. അതിനായി അവരോടൊപ്പം നമ്മളെല്ലാം നില്ക്കും... ജാതിയും മതവും രാഷ്ട്രീയ ഭിന്നതകളും എല്ലാം മാറ്റി വെച്ച് മനുഷ്യരായുള്ളവര് (അവര്‍ മാത്രം!) കൈകള്‍ കോര്‍ക്കും. ബാക്കിയുള്ളവര്‍ ഈ സമയത്തും വിഷപ്പുക പരത്തും. ഒരു അതിവൃഷ്ടിയില്‍ ഒലിച്ചുപോകാവുന്നതൊക്കെയേ നമ്മളും ഉണ്ടാക്കിയിട്ടുള്ളൂ എന്ന തിരിച്ചറിവില്‍ അവരെയെല്ലാം പുല്ലു പോലെ അവഗണിച്ച് മനുഷ്യര്‍ മുന്‍പോട്ടു നടക്കും
Comments