Fort Lauderdale, Florida:ചാരിറ്റി പ്രവർത്തനങ്ങൾക്ക് സുപ്രസിദ്ധി ആർജിച്ച ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് സെപ്റ്റംബർ 16 ഞായർ 6 മണിക്ക് കൂപ്പർ സിറ്റി ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു മാർക്കോസ് - ബിനോയ് ചാക്കോ ടീം നയിക്കുന്ന ഗാനമേള നടത്തുന്നതാണ്. കേരളം അനുഭവിക്കുന്ന പ്രളയ കെടുതിയിൽ അവരോടൊപ്പം പങ്കു ചേർന്ന് ഒരു നവകേരളത്തെ കെട്ടിപ്പടുക്കാൻ നമുക്ക് സാധ്യമവേണം.
ലഫിക്കുന്ന വരുമാനത്തിൽ നല്ലൊരു പങ്കും ദുരിതാശ്വാസത്തിനു തന്നേ ചിലവാക്കും. സെപ്തംബര് 2 നു നടത്താനിരുന്ന ഓണസദ്യ കൈരളി വേണ്ടന്നു വച്ചിരുന്നു.
സംഗീത പ്രോഗ്രാമിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് വര്ഗീസ് സാമുവേൽ (അനിൽ-പ്രസിഡന്റ് 954 483-0472), മാമ്മൻ സി. ജേക്കബ് ( കൺവീനർ 954 249 -6129 ) എന്നിവരുമായി ബന്ധപ്പെടുക.
By: ജോർജി വറുഗീസ്
Comments