സ്റ്റോണ്‍ഹാം: മാസ്സചുസെറ്റ് സ്റ്റോണ്‍ ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയപാത്രയുടെ 26 വോളണ്ടിയര്‍മാര്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ആവശ്യമായ ആഹാരം പാകം ചെയ്തു നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ആലപ്പുഴ തീരദേശ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് 7,000 മുതല്‍ 10,000 വരെ ഭക്ഷണ പാക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്. കുക്കിങ്ങിനാവശ്യമായ സാധനങ്ങള്‍ക്ക് പുറമെ, ചപ്പാത്തി, കുടിവെള്ളം എന്നിവ ശേഖരിച്ചു ബാംഗ്ലൂരില്‍ നിന്നാണ് സംഘം കേരളത്തിലേക്ക് തിരിച്ചത്.
Comments