ഹൂസ്റ്റണ്‍ : കേരളത്തില്‍ അടുത്തകാലത്തുണ്ടായ പ്രകൃതി ദുരന്തത്തില്‍ വീടും ജീവിത വരുമാന മാര്‍ഗങ്ങളും നഷ്ട്ടപെട്ട തിരുവല്ല സ്വദേശികളും പുനരുദ്ധരിക്കാന്‍ മറ്റ് വഴികളില്ലാത്തവരുമായ നിര്‍ധനരായ ചില കുടുംബങ്ങളെയെങ്കിലും സഹായിക്കാന്‍ ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫ് തിരുവല്ല സംഘടന തീരുമാനിച്ചു. ഈ സംരംഭത്തിലേക്ക് ധനശേഖരണവും ആരംഭിച്ചു. ഇത് സംബന്ധിച്ചു സ്റ്റാഫ്ഫോര്‍ഡ് സിറ്റിയിലുള്ള റോയല്‍ ട്രാവല്‍സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മീറ്റിംഗില്‍ പ്രസിഡന്റ് ഈശോ ജേക്കബ് അദ് ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐപ്പ് തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധനശേഖരണത്തിനു ട്രഷറര്‍ ഉമ്മന്‍ തോമസ് നേതൃത്വം നല്കി. തിരുവല്ലയിലെ ജനപ്രതിനിധികള്‍ നിര്ദ്ദേശിയ്ക്കുന്നവരില് നിന്നായിരിക്കും അര്‍ഹരെ തെരഞ്ഞെടുക്കുന്നത്. നേരത്തെയുള്ള തീരുമാനപ്രകാരം അന്ധവിദ്യാര്‍ഥികള്‍ക്കുള്ള സഹായവും ഈ ഒക്ടോബറില്‍ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചുവരുന്നു. സന്മനസ്സുള്ള എല്ലവരുടെയും പ്രത്യേകിച്ച് തിരുവല്ലയും സമീപപ്രദേശത്തുനിന്നും ടെക്സസില്‍ താമസിക്കുന്നവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ഫ്രണ്ട് ഓഫ് തിരുവല്ല അംഗങ്ങളായ കുടുംബങ്ങളില്‍ നിന്ന് അഞ്ഞൂറ് ഡോളറില്‍ കുറയാത്ത തുക പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; ഐപ്പ് തോമസ് 713 779 3300
Comments