മൗണ്ട് ഹോളി (ന്യുജേഴ്സി) ∙ ഭവന രഹിതനായ ജോണി ബബിറ്റിനെ സഹായിക്കുന്നതിന് ഗോ ഫണ്ട് മിയിലൂടെ പിരിച്ചെടുത്ത തുകയുടെ കണക്കുമായി കോടതിയിൽ ഹാജരാകണമെന്ന് ബർളിലിംഗ് ടൺ കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി പോള ഡൊ സെപ്റ്റംബർ അഞ്ചിന് ഉത്തരവിട്ടു.
വാഹനത്തിലെ ഗ്യാസ് തീർന്നുപോയ സാഹചര്യത്തിൽ ജോണി ബബിറ്റ് തന്റെ കൈവശം ഉണ്ടായിരുന്ന ആകെ സമ്പാദ്യമായ 20 ഡോളർ ഉപയോഗിച്ച് കാറ്റി മെക്ലിയറിന് ഗ്യാസ് വാങ്ങി നൽകി വലിയൊരു ആപത്തിൽ നിന്നും രക്ഷിച്ചതിനാണ് കാറ്റിയും ബോയിഫ്രണ്ടും ചേർന്ന് ഗോ ഫണ്ട് മിയിലൂടെ 400,000 ഡോളർ പിരിച്ചെടുത്തത്. ഇത്രയും സംഖ്യ തനിക്ക് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ജോണി ബബിറ്റ് നൽകിയ ഹർജിയിലാണ് വീണ്ടും കോടതിയുടെ ഉത്തരവ്.
Comments