You are Here : Home / USA News

മോളി വറുഗീസിന്റെ പുസ്തകം ‘ദി നസ്രാണീസ്’ പ്രകാശനം ചെയ്തു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, November 26, 2016 01:09 hrs UTC

ഫ്രീഹോൾഡ്(ന്യൂജഴ്സി)∙ കേരളത്തിലെ നസ്രാണികളുടെ ഇരുപത് നൂറ്റാണ്ടിന്റെ കഥ പറയുന്ന ചരിത്രപുസ്തകം ‘ദി നസ്രാണീസ്’ പ്രകാശനം ചെയ്തു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ന്യൂജഴ്സി ഡിസ്ട്രിക്റ്റ് ഏഴിൽ നിന്ന് മൽസരിച്ച പീറ്റർ ജേക്കബ് ആദ്യപ്രതി സാമൂഹിക, സാംസ്കാരിക പ്രവർത്തകനായ ടി എസ് ചാക്കോക്ക് നൽകിയാണ് പ്രകാശനകർമം നിർവഹിച്ചത്. ഇതു സംബന്ധിച്ച് നടന്ന ചടങ്ങിൽ പീറ്റർ ജേക്കബ്, ടി എസ് ചാക്കോ, ഏബ്രഹാം കെ ഡാനിയേൽ, ഷേർളി തോമസ്, ജോർജ് തുമ്പയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗ്രന്ഥകർത്തി മോളി വറുഗീസ് സ്വാഗതവും ഭർത്താവ് വി വറുഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഡോ. ഏബ്രഹാം ഫിലിപ്പ് ആയിരുന്നു എം സി.ഡോ. ജോർജ് ജേക്കബ്, ഫിലിപ്പ് തമ്പാൻ, കോര ചെറിയാൻ, ഡോ. ജോൺ ഏബ്രഹാം, ഏബ്രഹാം കുര്യൻ, കോശി കുരുവിള, ജോർജ് ഏബ്രഹാം. ഡോ. ഏബ്രഹാം ഈശോ, മനോജ് ജോസഫ്, എർലിൻ ജോർജ്, ഉൾപ്പെടെ ന്യൂജഴ്സി, ന്യൂയോർക്ക്, ഫിലഡൽഫിയ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേർ പ്രകാശനകർമത്തിൽ പങ്കെടുത്തു. ചെറുപ്പകാലം മുതലുള്ള ഒരു അഭിവാഞ്ഛയാണ് പുസ്തകപ്രകാശനത്തിലൂടെ സാധ്യമാകുന്നതെന്ന് മോളി വർഗീസ് പറഞ്ഞു.

 

 

 

പ്രത്യേകിച്ചും അമേരിക്കയിലെത്തിയ ശേഷം, ഇവിടുത്തെ രണ്ടാം തലമുറയിൽപ്പെട്ട കുട്ടികളിൽ തങ്ങളുടെ പൈതൃകത്തെകുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ഇംഗ്ലീഷിലുള്ള ഒരു പുസ്തകം അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഭാരിച്ച പണച്ചെലവുള്ള ഒരു പ്രോജക്ട് ആണെന്നറിഞ്ഞു കൊണ്ടുതന്നെ തുനിഞ്ഞിറങ്ങിയത്. ആമസോമിലൂടെയും കിൻഡിലിലൂടെയും പുസñകത്തിന്റെ പ്രതികൾ ലഭ്യമാണ്. ജൻമഗ്രാമമായ വാകത്താനത്തെപറ്റി സമഗ്രമായ ഒരു പുസ്തകം ഇംഗ്ലീഷിലെഴുതി പ്രസിദ്ധീകരിച്ചത് രണ്ടുവർഷം മുമ്പാണ്. കേരളത്തിലെ നസ്രാണികളെകുറിച്ച് സെന്റ് തോമസ് സിറിയൻ ക്രിസ്ത്യൻ സമൂഹത്തെകുറിച്ച് അവരുടെ ഉദ്ഭവത്തെയും ഇരുപത് നൂറ്റാണ്ടുകളായുള്ള വളർച്ചയെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു ഈ പുസ്തകം. പഴയകാലത്തെ ക്രിസ്ത്യൻ സമൂഹത്തെ കുറിച്ചും അക്കാലത്തെ പള്ളികളെയും വിശ്വാസ സമൂഹങ്ങളെയും കുറിച്ചും പുസ്തകത്തിലുണ്ട്. ഇന്ത്യയുടെ പ്രാചീനകാല സംസ്കാരത്തെയും അവിടത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങളെയും മതങ്ങളെയും കുറിച്ചുള്ള ലഘുവിവരണവും പുസ്തകത്തിലുണ്ട്. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ വ്യക്തിയേയോ വിമർശിക്കാനുദ്ദേശിച്ചല്ല ഈ പുസñകം എന്ന് മോളി വറുഗീസ് പറയുന്നു. പുസñകത്തിൽ പറഞ്ഞിരിക്കുന്ന ചരിത്രപരമായ കാര്യങ്ങളിൽ ആധികാരികത വരുത്തുന്നതിനായി പ്രമുഖ ചരിത്രകാരൻമാരിൽ നിന്നുള്ള വിവരങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്.

 

 

 

തങ്ങളുടെ ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന, ക്രിസñു ശിഷ്യനായ സെന്റ് തോമസിന്റെ പ്രബോധനങ്ങളെ പിന്തുടരാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണ് പുസ്തകം പങ്കുവയ്ക്കുന്നത്. മുൻതലമുറയിൽ നിന്ന് കൈമാറിക്കിട്ടിയതനുസരിച്ച്, വായനക്കാരോട് വിവരങ്ങൾ ശരിയായ അർഥത്തിൽ പങ്ക് വയ്ക്കാനുള്ള കഴിവ് തരണമേയെന്ന് ദൈവത്തോട് പ്രാർഥിച്ചു. ‘‘പൂർവികരുടെ ചരിത്രത്തെയും ജീവിതപശ്ചാത്തലത്തെയും കുറിച്ചുള്ള അറിവ് നമ്മുടെ പാരമ്പര്യത്തെ കുറിച്ച് അഭിമാനം നിറയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അറിവ് ശക്തിയാണന്ന യാഥാർഥ്യം ഉൾക്കൊണ്ട തും ഈ പുസñകരചനയ്ക്ക് എന്നെ പ്രേരിപ്പിച്ചു’’വെന്ന് എഴുത്തുകാരിയുടെ വാക്കുകൾ. ഇരുപത് വർഷം മുമ്പ്, തന്റെ അനന്തരവളുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന ഒരു സംഭവമാണ് പ്രധാനമായും ഇങ്ങനെയൊരു പുസñകം എഴുതണമെന്ന ആഗ്രഹം മനസിൽ രൂപപ്പെടാനിടയൊരുക്കിയത്. സാമാന്യം വിപുലമായി വിവാഹം നടത്താനുദ്ദേശിച്ചതിനാൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ സാധിക്കുംവിധം വലിയൊരു പള്ളി തേടി നടക്കുകയായിരുന്നു.

 

 

ഈ സമയം ഒരു ഗ്രീക്ക് ഓർത്തഡോക്സ് വനിതയെ പരിചയപ്പെട്ടു, ആഗ്രഹം പറഞ്ഞപ്പോൾ, ഉദ്ദേശിക്കും വിധമുള്ളൊരു പള്ളിയുണ്ടെന്നവർ പറഞ്ഞു, പക്ഷേ ഒരു പ്രശ്നം, പ്രസ്തുത പള്ളിയിൽ വിവാഹം നടത്തണമെങ്കിൽ വിവാഹ കർമങ്ങൾക്ക് പ്രസñുത പള്ളിയിലെ വൈദികൻ തന്നെ കാർമികനാകണമത്രേ. തങ്ങളുടെ ദേവാലയം വളരെ പുരാതനമായതിനാൽ ദേവാലയത്തിനകത്ത് വിശുദ്ധ കർമങ്ങൾ അനുഷ്ഠിക്കുന്നതിനായി മറ്റാരെയും അനുവദിക്കാറില്ലന്നും അവർ പറഞ്ഞു. താനും സെന്റ് തോമസിനാൽ സ്ഥാപിതമായ, പൈതൃകപാരമ്പര്യമേറെയുള്ളൊരു സഭയിലെ അംഗമാണന്ന് മറുപടികൊടുത്തെങ്കിലും അങ്ങനെയൊരു സഭയെകുറിച്ച് കേട്ടിട്ടില്ലന്നായിരുന്നത്രേ പ്രസ്തുത വനിതയുടെ മറുപടി. പുസñകമെഴുതാനുള്ള ആശയം മനസിൽ തോന്നാൻ ഈ സംഭവം പ്രചോദനമായി. കൂടാതെ തങ്ങളുടെ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ചൊന്നും ബോധവാൻമാരല്ലാത്ത നസ്രാണി സമൂഹത്തിലെ പുതുതലമുറയെ ബോധവൽകരിക്കുകയും പുസ്തകം ലക്ഷ്യമിടുന്നു.

 

 

ഈയൊരു വിഷയത്തിൽ തന്നെക്കൊണ്ട് സാധ്യമായതൊക്കെ ചെയ്വുക കടമയാണന്ന് കരുതുന്നു. വിവിധ സംസ്കാരങ്ങളെ അറിയുന്നതും മനസിലാക്കുന്നതും പരസ്പരസൗഹാർദവും ബഹുമാനവും ആളുകളിൽ വേരുറയ്ക്കുന്നതിനും സാമൂഹ്യസൗഹാർദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്നും താൻ വിശ്വസിക്കുന്നു. നസ്രാണികൾ എന്ന് വിളിക്കപ്പെടുന്ന സെന്റ് തോമസ് സിറിയൻ ക്രിസ്ത്യാനികൾ മാർതോമാ ശ്ലീഹായുടെ പിന്തുടർച്ചക്കാരാണ്. എ ഡി 52ൽ കേരളത്തിലെത്തിയ ശ്ലീഹാ നിരവധിപേരെ ക്രിസ്തുമതത്തിലേക്ക് ജ്ഞാനസ്നാനപ്പെടുത്തി. എഡി 72ൽ മദ്രാസിലെ കലമിനയിൽ വച്ച് ശ്ലീഹാ വധിക്കപ്പെട്ടു. മതമോ വിശ്വാസമോ നോക്കാതെ ശ്ലീഹാ നിരവധി പേരെ ജ്ഞാനസ്നാനം ചെയ്തുവെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എട്ടു പള്ളികൾ സ്ഥാപിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.

 

 

ഏഴരപള്ളികൾ എന്നും ചിലപ്പോൾ ഈ പള്ളികൾ വിശേഷിപ്പിക്കപ്പെടുന്നു. (ഇവയിൽ തിരുവിതാംകോട് പള്ളി അരപ്പള്ളി എന്നു വിളിക്കപ്പെടുന്നു ) സെന്റ് തോമസ് ആദ്യമായി മുസിരിസിൽ(കൊടുങ്ങല്ലൂർ) കാലുകുത്തിയതിനാൽ മലബാറിൽ നിന്നാണ് ആദ്യ ക്രിസ്ത്യൻ സമൂഹം രൂപപ്പെട്ടതെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണു നസ്രാണികളെ മലബാർ ക്രിസ്ത്യൻ സമൂഹം എന്നു വിളിക്കുന്നത് തന്നെ. ഇങ്ങനെ ചരിത്രത്തിലൂടെ ഊളിയിട്ട് നസ്രാണികളുടെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയുമൊക്കെ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു. കോപ്പികൾക്കും കൂടുതൽ വിവരങ്ങൾക്കും: മോളി വറുഗീസ്; (732) 577 -0728. email id: mollypazhanchira@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.