You are Here : Home / USA News

തീത്തോസ് തിരുമേനിയ്ക്ക് ഷിക്കാഗോയിൽ വരവേൽപ്പ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 26, 2016 01:12 hrs UTC

ഷിക്കാഗോ∙ സെന്റ് ജോർജ് സുറിയാനിപ്പള്ളിയുടെ 28ാമത് വാർഷിക സമ്മേളനവും ഭക്തസംഘടനകളുടെ വാർഷികാഘോഷവും, ഷെവലിയാർ ചെറിയാനും എത്സി വേങ്കടത്തിനും യാത്രയയപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗത്തിൽ സംബന്ധിയ്ക്കുന്നതിന് ഷിക്കാഗോ ഓഹയർ വിമാനത്താവളത്തിൽ എത്തിചേർന്ന സുറിയാനി സഭയുടെ അമേരിയ്ക്കൻ ഭദ്രാസനമെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് തിരുമേനിയ്ക്ക് സെന്റ് ജോർജ് ഇടവക ഊഷ്മളമായ വരേവേൽപ് നൽകി. സെന്റ് ജോർജ് സുറിയാനിപ്പള്ളി വികാരി ഫാ. ലിജു പോളിന്റെ നേതൃത്വത്തിൽ സെക്രട്ടറി വർഗീസ് പാലമലയിലും, ട്രഷറർ കുര്യൻ പി. ജോർജും, ഷെവലിയാർ ചെറിയാൻ വേങ്കടത്തും, സെന്റ് മേരീസ് വിമൺസ് ലീഗ് റീജിയൻ സെക്രട്ടറി സൂസി പാലമലയിലും, സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ അംഗങ്ങളും ചേർന്ന് തിരുമേനിയ്ക്ക് വരവേൽപ്പ് നൽകി. യൂത്ത് അസോസിയേഷൻ 25ാം തീയതി സംഘടിപ്പിച്ചിരിക്കുന്ന താങ്ക്സ് ഗിവിങ്ങ് പരിപാടികളിലും 26ാം തീയതി നടക്കുന്ന പള്ളിയുടേയും, ഭക്തസംഘടനകളുടേയും വാർഷിക യോഗങ്ങളിലും ഷെവലിയർ ചെറിയാൻ വേങ്കടത്തിനും എത്സി വേങ്കടത്തിനും നൽകുന്ന യാത്രയയപ്പ് പരിപാടികളിലും തിരുമേനി അദ്ധ്യക്ഷനായിരിയ്ക്കും. 27നു ഞായറാഴ്ച തിരുമേനി കുർബാനയർപ്പിയ്ക്കും. സെക്രട്ടറി വർഗീസ് പാലമലയിൽ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.