You are Here : Home / USA News

പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം പ്രവർത്തനോദ്ഘാടനവും ചാപ്റ്റർ രൂപീകരണവും

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, November 26, 2016 01:13 hrs UTC

ന്യൂയോർക്ക്∙ അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്തക്കോസ്ത് എഴുത്തുകാരുടെയും വാർത്താമാധ്യമ പ്രവർത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം (കെപിഡബ്ല്യുഎഫ്) പ്രവർത്തനോദ്ഘാടനവും ചാപ്റ്റർ രൂപികരണവും ഫിലദൽഫിയയിൽ ഡിസംബർ 3 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയ എൽക്കിൻസ് പാർക്കിലൂള്ള ഗ്രേസ് പെന്തക്കോസ്തൽ ചർച്ചിൽ നടക്കും. പ്രസിഡന്റ് ബ്രദർ റോയി മേപ്രാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. പ്രസിഡന്റ് റോയി മേപ്രാൽ, വൈസ് പ്രസിഡന്റ്: രാജൻ ആര്യപ്പള്ളിൽ, സെക്രട്ടറി: നിബു വെള്ളവന്താനം, ജോ. സെക്രട്ടറി: പാസ്റ്റർ സ്റ്റാൻലി ജോസഫ്, ട്രഷറാർ: ജോയിസ് പി. മാത്യൂസ്, ലേഡീസ് കോർഡിനേറ്റർ: മേരി ജോസഫ് എന്നിവരാണ് കെപി ഡബ്ല്യുഎഫ് ദേശീയ ഭാരവാഹികൾ. ക്രൈസ്തവ സാഹിത്യാഭിരുചിയുളള്ള സഭാവിശ്വാസികളും കർത്ത്യ ദാസന്മാരും തദവസരത്തിൽ കടന്നുവന്ന് സഹകരിക്കുകയും ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യണമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.