You are Here : Home / USA News

ഭോപ്പാൽ പ്രൊവിൻഷാൾ ഫാ. കാച്ചപ്പിളളി മെറ്റുച്ചൻ ബിഷപ്പിനെ സന്ദർശിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 26, 2016 01:26 hrs UTC

ന്യൂജഴ്സി ∙ ഭോപ്പാൽ പ്രൊവിൻസ് പ്രൊവിൻഷാളായി നിയമിതനായതിനുശേഷം റെവ. ഫാ. ഡോ. കുര്യൻ കാച്ചപ്പിളളി (സിഎംഐ) മെറ്റുച്ചൻ ഡയോസിസ് ബിഷപ്പ് ജെയിംസ് ചെച്ചിയൊയെ സന്ദർശിച്ചു. ഫാ. പോളിതെക്കൻ, ഫാ. സെബാസ്റ്റ്യൻ കൈതക്കൽ, ഫാ. ഡേവിഡ് ചാലക്കൽ, ഫാ. പീറ്റർ അക്കനത്ത് തുടങ്ങിയവരും ബിഷപ്പിനെ സന്ദർശിക്കാനെത്തിയിരുന്നു. അമേരിക്കയിൽ ആദ്യമായി എത്തുന്ന റെവ. ഡോ. കുര്യൻ കാച്ചപ്പിളളി 1986ലാണ് സിഎംഐ വൈദികനായി സഭാ ശുശ്രൂഷയിൽ പ്രവേശിച്ചത്. ബാംഗ്ലൂർ ധർമ്മാരാം കോളേജ് ഫിലോസഫി ആന്റ് റിലിജിയൻ ഡയറക്ടറായി പ്രവർത്തിക്കുന്നു. നിരവധി ഗ്രന്ഥങ്ങളുടേയും പ്രസിദ്ധീകരണങ്ങളുടേയും രചയിതാവായ ഫാ. കാച്ചപ്പിളളി പ്രശസ്തനായ ധ്യാന ഗുരുവും വചന പണ്ഡിതനുമാണ്.

 

 

ഏകദേശം 70 രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികൾ സന്ദർശിച്ച് പ്രഭാഷണം നടത്തിയിട്ടുളള ഫാ. ലാറ്റിൻ, ഡച്ച്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. ന്യൂജഴ്സിയിലെ സെന്റ് തോമസ് പാരീഷിൽ നടന്ന സെമിനാറിന് നേതൃത്വം നൽകിയത് ഫാ. കുര്യനായിരുന്നു. ഫ്ലൂവിംഗ്ടണിലെ കാർമലൈറ്റ് കന്യാസ്ത്രീകളേയും, വാഷിങ്ടൻ ഡിസിയിലെ മദർ നെറേബ കന്യാസ്ത്രീകളേയും സന്ദർശിക്കുന്നതിനും ചർച്ച നടത്തുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. മെറ്റുച്ചൻ ബിഷപ്പുമായി ചർച്ച നടത്തുവാൻ ലഭിച്ച അവസരം ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായിരുന്നുവെന്ന് പ്രൊവിൻഷാൾ ഫാ. കാച്ചപ്പിളളി ഭോപ്പാലിലേക്ക് തിരിച്ച് പോകുന്നതിനുമുമ്പ് അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.