You are Here : Home / USA News

ഫിലാഡൽഫിയ സിറോ മലബാർപള്ളിയിലെ ഫാമിലി നൈറ്റ് വർണാഭം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, November 28, 2016 12:33 hrs UTC

ഫിലാഡൽഫിയ∙ സെന്റ് തോമസ് സിറോമലബാർ ഫൊറോനാപള്ളിയിൽ ഫാമിലി നൈറ്റ് അഗാപ്പെ 2016 നവംബർ 26 ന് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അനന്തകാരുണികനായ ദൈവം സൃഷ്ടികളോടു കാണിക്കുന്ന കലവറയില്ലാത്ത സ്നേഹം, പരിപൂർണ ത്യാഗത്തിലൂന്നി സഹജീവികളോടുള്ള മനുഷ്യരുടെ സ്നേഹം, ദൈവോന്മുഖമായ സ്നേഹത്തിന്റെ മൂർത്തീഭാവം എന്നൊക്കെ അർഥം വരുന്ന ഗ്രീക്ക് പദമായ അഗാപ്പെയുടെ വിശാലമായ സ്നേഹസത്ത ഉൾക്കൊണ്ട് നടത്തപ്പെട്ട ഫാമിലി നൈറ്റ് ഇടവകയാകുന്ന വലിയ കുടുംബത്തിലെ അംഗങ്ങളായ ഓരോ കുടുംബവും സമൂഹത്തിന്റെ ഭാഗമെന്നനിലയിൽ പരസ്പര കൂട്ടായ്മയിലും, സഹകരണത്തിലും വർത്തിക്കണമെന്നുള്ള വലിയസന്ദേശം വിളംബരം ചെയ്യുന്നതായിരുന്നു.

 

ഇടവകയിൽ പുതിയതായി രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുക, അവരെ ഇടവകയുടെ മുഖ്യധാരയിൽ കൊണ്ട ുവരുക, കഴിഞ്ഞ ഒരു വർഷത്തിൽ വിവാഹിതരായ യുവതീയുവാക്കളെ ആദരിക്കുക, വിവാഹജീവിതത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെ ആദരിക്കുക എന്നുള്ളതും ഫാമിലി നൈറ്റാഘോഷം ലക്ഷ്യമിട്ടിരുന്നു. വൈകിട്ട് അഞ്ചുമണിക്കു ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഇടവകജനങ്ങൾ എന്നിവരെ സാക്ഷിയാക്കി വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, പാലാ രൂപതയിലെ സ്വാന്തന കൗൺസലിംഗ് സെന്റർ മുൻ ഡയറക്ടർ റവ. ഫാ. മാത്യു പന്തലാനിക്കൽ എന്നിവർ ഭദ്രദീപം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. ഫാ. മാത്യു പന്തലാനിക്കൽ അഗാപ്പെയുടെ സന്ദേശം നൽകി. ഇടവകയിലെ 9 വാർഡുകളും, മതബോധനസ്കൂളും ബൈബിൾ അധിഷ്ഗിത വിഷയങ്ങൾ തിരക്കഥയായി തെരഞ്ഞെടുത്ത് വിവിധ കലാപരിപാടികൾ മൽസരബുദ്ധ്യാ അവതരിപ്പിച്ചു. സെ. ജോസഫ്, സെ. ജോർജ് വാർഡുകളിലെ കൊച്ചു കലാപ്രതിഭകളുടെ അവതരണ നൃത്തത്തെതുടർന്ന് സെ. ജോസഫ് വാർഡിലെ തന്നെ കൊച്ചുകൂട്ടുകാർ അവതരിപ്പിച്ച ആക്ഷൻ സോംഗ് കാണികൾ കൗതുകപൂർവം ആസ്വദിച്ചു.

 

 

സെ.മേരീസ് വാർഡും, സെ. ചാവറ വാർഡും സംയുക്തമായി അവതരിപ്പിച്ച റൈസ് അപ് ഡാൻസ് കോറിയോഗ്രഫിയിലും, അവതരണത്തിലും മികവുപുലർത്തി. സെ. ന്യൂമാൻ, സെ. അൽഫോൻസാ വാർഡുകളിൽനിന്നുള്ള യുവതീയുവാക്കൾ വിവിധ ഗാനശകലങ്ങൾ കോർത്തിണക്കി നൃത്തചുവടുകളോടെ കാഴ്ച്ചവച്ച സമൂഹഗാനം എന്നിവ നല്ലനിലവാരം പുലർത്തി. അതേപോലെ തന്നെ സെ. ജോസഫ് വാർഡും, സെ. തോമസ്, മദർ തെരേസാ വാർഡുകൾ സംയുക്തമായും അവതരിപ്പിച്ച കോമടി സ്കിറ്റുകൾ ജനം കയ്വടിയോടെ സ്വീകരിച്ചു. വാർഡു കൂട്ടായ്മകൾ മൽസരബുദ്ധിയോടെ രംഗത്തവതരിപ്പിച്ച കലാപരിപാടികൾ കാണികൾ കരഘോഷത്തോടെ ആസ്വദിച്ചു. മതബോധനകൂളിന്റെ ആരംഭം മുതൽ 11 വർഷക്കാലം ഡയറക്ടർ ആയി സñുത്യർഹമായ സേവനത്തിനുശേഷം വിരമിച്ച ഡോ. ജയിംസ് കുറിച്ചിയെ തദവസരത്തിൽ റവ. ഫാ. ജോണിക്കുട്ടി പുലിശേരി കൃതഞ്ജ്താഫലകം നൽകി ആദരിച്ചു.

 

 

കഴിഞ്ഞവർഷം വിവാഹിതരായ യുവതീയുവാക്കളെയും വിവാഹജീവിതത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെയും ആദരിച്ചു. ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനിയിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ, സീറോമലബാർയൂത്ത്, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവരോടൊപ്പം റോയി വർഗീസ്, ട്രീസാ ജോൺ എന്നിവർ ഫാമിലി നൈറ്റ് പരിപാടികൾ ഏകോപിപ്പിച്ചു. സണ്ടേ സ്കൂൾ കുട്ടികളായ ഇവാ സന്തോഷ്, ഹെലീൻ സോണി, നിലീനാ ജോൺ, എന്നിവർ എംസിമാരായി നല്ല പ്രകടനം കാഴ്ച്ചവച്ചു. മതാധ്യാപിക ജയിൻ സന്തോഷ് സ്റ്റേജ് ക്രമീകരണങ്ങളിൽ സഹായിയായി. സ്നേഹവിരുന്നോടെ ഫാമിലി നൈറ്റിനു തിരശീല വീണു.

 

ഫോട്ടോ∙ ജോസ് തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.