You are Here : Home / USA News

ഉഷ നാരായണൻ ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജിനൽ പ്രസിഡന്റ്

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, November 29, 2016 12:37 hrs UTC

മിനിസോട്ട∙ ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജിയന്റെ ഭാരവാഹികളായി പ്രസിഡന്റായി ഉഷ നാരായണൻ, സെക്രട്ടറി ലീന ഫിലിപ്പ്, വൈസ് പ്രസിഡന്റ് അഞ്ചനാ നായർ, ജോയിന്റ് സെക്രട്ടറി സോനാ നായർ, ട്രെഷറർ പ്രിയ എലിയാത്ത്‌ എന്നിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു. മിനിസോട്ടയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ഉഷ നാരായണൻ. സെക്രട്ടറി ലീന ഫിലിപ്പ് സാംസ്‌കാരിക രംഗങ്ങളിൽ തനതായ പ്രാവീണ്യയ തെളിയിച്ച ആളാണ്. അതോടൊപ്പം തന്നെ ഒരു കംപ്യൂട്ടർ പ്രൊഫഷണൽ കൂടിയാണ്. ട്രെഷറർ പ്രിയ എലിയാത്ത്‌, വൈസ് പ്രസിഡന്റ് അഞ്ചനാ നായർ, ജോയിന്റ് സെക്രട്ടറി സോനാ നായർ എന്നിവർ അറിയപ്പെടുന്ന കലാകാരികൾ ആണ്.

 

 

ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു. ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. അമേരിക്കയിലും എത്രയോ പേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. ചാരിറ്റിയുടെ ഗുണം കഷ്‌ടപ്പെടുന്നവർക്കു ലഭിക്കണം. അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങുമെന്നു വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. ഇങ്ങനെയൊക്കെയെങ്കിലും വനിതകള്‍ക്ക് മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവര്‍ പറയുന്നു.

 

പല വീടുകളിലും വനിതകളാണ് കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക് അംഗീകാരമോ അവകാശമോ ഇല്ല. ഇതു മലയാളി സമൂഹത്തിന്റെ പ്രത്യേകതയാണ്. പുരുഷന്‍ ഇന്ന രീതിയിലും സ്ത്രീ ഇന്ന രീതിയിലും പ്രവര്‍ത്തിക്കണമെന്ന ചിന്താഗതി നിലനില്‍ക്കുന്നു. ഇതിനൊരു മാറ്റം വേണമെന്ന് മിനിസോട്ട റീജിയന്റെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചിലത് മത സംഘടനകളും ചിലത് ജാതിസംഘടനകളുമാണ്. ഇത്തരം സംഘടനകളിൽ നിന്നും സാമുഹ്യ- സാംസ്കാരിക സംഘടനകളെ വേറിട്ടു നിർത്തുന്നത് അതിന്റെ മതേതര ബോധമാണ്. സമുഹത്തിലെ എല്ലാ ആളുകൾക്കും കടന്നുവന്നിരിക്കാൻ ഒരിടം. മലയാളികളുടെ ഒരു സംഘടിതശക്തിയായി മാറാൻ ഇന്നുവരെ സാധിച്ചതാണ് ഫൊക്കാനയുടെ വിജയം. അമേരിക്കൻ മലയാളികളുടെ ചിന്താഗതി മനസ്സിലാക്കി പ്രവർത്തിക്കാൻ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.