You are Here : Home / USA News

ടെക്സാസ് അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ്

Text Size  

Story Dated: Wednesday, November 30, 2016 12:43 hrs UTC

ഹൂസ്റ്റൺ∙ കൂടുതൽ സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പുതുതായി എത്തുന്ന മലയാളികൾക്ക് തൊഴിൽ കണ്ടെ ത്താൻ സഹായകമായ നടപടികൾ സ്വീകരിക്കാനും അംഗത്വ വിതരണം, ധനസമാഹരണം എന്നിവ ഊർജിതപ്പെടുത്താനും ടെക്സാസ് അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന്റെ വാർഷിക ജനറൽ ബോഡിയോഗം തീരുമാനിച്ചു. ഡോ. ജോർജ് കാക്കനാട്ടിന്റെ ഭവനത്തിൽ പ്രസിഡന്റ് ഫ്രാൻസിസ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ ഡോ.ഫ്രാൻസിസ് ജേക്കബ്സ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ ബിജു സെബാസ്റ്റ്യൻ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.

 

ഡോ.ജോർജ് കാക്കനാട്ട് സന്ദേശം നൽകി .വയോജനങ്ങളുടെ സംരക്ഷണത്തിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രാഥമിക ചർച്ചയും യോഗത്തിൽ നടന്നു.2017-18 വർഷത്തിലേയ്ക്കുള്ള ഭാരവാഹികളേയും യോഗം തിരഞ്ഞെടുത്തു. ഡോ.ഫ്രാൻസിസ് ജേക്കബ്സും ഡോ.ജോർജ് കാക്കനാട്ടും യഥാക്രമം ചെയർമാനും വൈസ് ചെയർമാനുമായി തുടരും. മറ്റു ഭാരവാഹികൾ:ഫ്രാൻസിസ് ജോൺ(പ്രസിഡന്റ്) ബിജു സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്)സ്മിതോഷ് മാത്യൂ (സെക്രട്ടറി)ബിനു മാത്യൂ (ജോയിന്റ് സെക്രട്ടറി) സജി കണ്ണോലിൽ(ട്രഷറർ). അസോസിയേഷൻ ഏറ്റെടുക്കുന്ന പരിപാടികളുടെ വിജയകരമായി നടത്തുന്നതിന് ഒരു സബ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.അലന്റി ജോൺ(ട്രെയ്നിംഗ് അൻഡ് ഡെവലപ്മന്റ്)ജോബിൻ മാത്യൂസ് (മെമ്പർഷിപ് കാമ്പെയ്ൻ)സേവ്യർ തോമസ് (ഈവന്റ് മനേജ്മന്റ്)ജോൺസൺ കുരുവിള (പബ്ലിസിറ്റി കൺവീനർ) ബോബിൻ ജോസഫ് (പിആർഒ) ബോബിൻ ജോസഫ് മൈക്രോ ക്രെഡിറ്റ് പ്രോഗ്രാമിൽ വിജയിയായി. യോഗാനന്തരം താങ്ക്സ് ഗിവിംഗ് സെലിബ്രെഷനും നടത്തപ്പെട്ടു. യോഗത്തിനു വേദിയൊരുക്കിയ ഡോ.ജോർജ് കാക്കനാട്ടിനേയും ഭാര്യ സാലി കാക്കനാട്ടിനേയും അംഗങ്ങൾ അനുമോദിച്ചു. ഡോ.ജോർജ് കാക്കനാട്ട് സ്വാഗതവും ബിനു മാത്യൂ നന്ദിയും പ്രകാശിപ്പിച്ചു.

 

വാർത്ത∙ജോയി തുമ്പമൺ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.