You are Here : Home / USA News

ഫൊക്കാന മിഡ്വെസ്റ്റ് റീജിയൻ പ്രഥമ യോഗം ചേർന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 07, 2016 01:32 hrs UTC

ഷിക്കാഗോ∙ 2016- 18 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ പ്രഥമ യോഗം പുതിയ റീജിയൻ വൈസ് പ്രസിഡന്റ് ഫ്രാൻസീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ ചേർന്നു. പുതിയ ഭാരവാഹികളായി ജെസി റിൻസി (ജനറൽ സെക്രട്ടറി), പ്രവീൺ തോമസ് (ട്രഷറർ) എന്നിവരേയും അഡ്വൈസറി കമ്മിറ്റിയിലേക്ക് ജയ്ബു കുളങ്ങര, അനിൽകുമാർ പിള്ള, ജോയി ചെമ്മാച്ചേൽ, സിറിയക് കൂവക്കാട്ടിൽ, റിൻസി കുര്യൻ, ലെജി പട്ടരുമഠം, സതീശൻ നായർ, ലീല ജോസഫ്, ഹെറാൾഡ് ഫിഗുരേദോ തുടങ്ങിയവരേയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് ഫൊക്കാന മുൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് മറിയാമ്മ പിള്ള ആമുഖ പ്രസംഗം നടത്തി. നിരവധി വർഷങ്ങളായി ഷിക്കാഗോ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായി നിന്ന് പ്രവർത്തിക്കുന്ന ഫ്രാൻസിസ് കിഴക്കേക്കുറ്റിന് ഫൊക്കാന ആവിഷ്കരിക്കുന്ന കർമ്മപദ്ധതികൾ ഏറ്റെടുത്ത് നടത്തിക്കൊണ്ട് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കൊടുക്കുവാൻ സാധിക്കുമെന്നു മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു. വരുംകാലങ്ങളിൽ ഫൊക്കാനയ്ക്ക് കൂടുതൽ പ്രസ്കതി ഉണ്ടാക്കാനായി അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതോടൊപ്പം, നാട്ടിൽ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഇടപെടാൻ ഫൊക്കാന ശ്രമിക്കുകയാണ്. മിഡ്വെസ്റ്റ് റീജിയന് അതിനു കഴിയട്ടെ എന്ന് മുൻ പ്രസിഡന്റ് ആശംസിച്ചു. അസോസിയേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഷിബു വെൺമണിയേയും, നാഷനൽ കമ്മിറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റായ വിജി എസ്. നായരേയും, ഫൊക്കാന നാഷനൽ കമ്മിറ്റി ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയായ ടോമി അംബേനാട്ടിനേയും യോഗം അനുമോദിച്ചു. യോഗത്തിൽ അനിൽകുമാർ പിള്ള, ജെയ്ബു കുളങ്ങര, ജോയി ചെമ്മാച്ചേൽ, ടോമി അംബേനാട്ട്, സിറിയക് കൂവക്കാട്ടിൽ, ലെജി പട്ടരുമഠത്തിൽ, സന്തോഷ് നായർ, ലീല ജോസഫ്, ഷിബു വെൺമണി, വിജി എസ്. നായർ, റിൻസി കുര്യൻ, ചന്ദ്രൻ പിള്ള, പ്രവീൺ തോമസ്, ഷിബു മുളയാനികുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. സന്തോഷ് നായർ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.