You are Here : Home / USA News

സൗത്ത് ഫ്ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 08, 2016 12:07 hrs UTC

മയാമി∙ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ഡിസംബർ 17-നു വൈകിട്ട് 7ന് കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന വിപുലമായ ക്രിസ്മസ് ആഘോഷങ്ങളുടേയും സ്നേഹവിരുന്നിന്റേയും ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നൂറിലധികം കഥാപാത്രങ്ങളും, എൽഇഡി സ്ക്രീൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന‘ഫീസ്റ്റ് ഓഫ് ലവ്’ എന്ന മെഗാ സ്റ്റേജ് ഷോ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ വേറിട്ട ഒരു അനുഭവമായിരിക്കും. സൗത്ത് ഫ്ളോറിഡയിൽ ഇദംപ്രഥമമായിട്ടാണ് വളരെയേറെ പുതുമ നിറഞ്ഞതും വ്യത്യസ്തങ്ങളുമായ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരത്തിലുള്ള ഒരു വമ്പിച്ച ക്രിസ്മസ് ആഘോഷം അരങ്ങേറുന്നത്.

 

 

ഈ മെഗാഷോയിലേക്കുള്ള പ്രവേശനവും ഭക്ഷണവും തികച്ചും സൗജന്യമാണ്. പരിപാടിയുടെ വിജയത്തിനായി ജോയ് മത്തായി, ജയാ ജോസഫ്, റെജി ജോസഫ്, ജോർജി ജോൺ, ബിജു ഈപ്പൻ, സ്മിത ജോൺ, ചാക്കോ വർഗീസ്, കോരുള വർക്കി താമരശേരിൽ, സാമുവേൽ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ആഘോഷപരിപാടിയിലേക്ക് ഏവരുടേയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യം സ്വാഗതം ചെയ്വുന്നതായി ആഘോഷ കമ്മിറ്റിക്കുവേണ്ടി ഇടവക വികാരി ഫാ. ജോർജ് ജോൺ (954 680 3077), കൺവീനർ ജോയ് മത്തായി (954 249 9850) തുടങ്ങിയവർ അറിയിച്ചു. ഇടവകയ്ക്കുവേണ്ടി സാജൻ മാത്യു അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.