You are Here : Home / USA News

ഡാലസിൽ ക്രിസ്മസ് ആഘോഷം നാളെ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, December 09, 2016 01:06 hrs UTC

ഡാലസ് ∙ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ച് ഓഫ് ഡാലസിന്റെ ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 5.30ന് ഇടവക പുതുതായി നിർമ്മിച്ച മാർത്തോമ ഇവന്റ് സെന്ററിൽവച്ചാണ് പരിപാടികൾ (11550 Luna Road, Dallas). പ്രമുഖ ലേല കമ്പനിയായ ലൂയി മുറാഡിന്റെ ആഭിമുഖ്യത്തിലുള്ള ലേല പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. വിരുന്നു സൽക്കാരത്തെ തുടർന്ന് ന്യൂജഴ്സി ഫൈൻ ആർട്സിന്റെ സാമൂഹ്യ സംഗീത നാടകം ‘മഴവില്ല് പൂക്കുന്ന ആകാശം’ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് - റവ. സജി പി. സി. : 214 412 7951, റവ. മാത്യു സാമുവേൽ : 972 975 7468, തോമസ് മാത്യു : 817 723 5390. email:Sceretarymtcfb@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.