You are Here : Home / USA News

ക്രിസ്മസ്,പുതുവത്സര വരവേൽപ്പിന് ലീഗ് സിറ്റി മലയാളികൾ ഒരുങ്ങുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 09, 2016 01:09 hrs UTC

ലീഗ് സിറ്റി (ടെക്സസ്)∙ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂഇയർ പരിപാടികൾ 2016 ഡിസംബർ 30ന് വൈകിട്ട് 4.30ന് ലീഗ്സിറ്റിയിലുള്ള നൈറ്റ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തിൽ നടക്കും. ഏകദേശം 14 അടിയോളം ഉയരത്തിലുള്ള കൂറ്റൻ നക്ഷത്രം ഒരുക്കിയും, ഗംഭീര കേക്ക് നിർമിച്ചും, ഇത് കൂടാതെ നൂറുകണക്കിന് ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയും ഒരുക്കി ലീഗ് സിറ്റിമലയാളികൾ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു. ഇതോടൊപ്പം പ്രശസ്ത ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാർന്നതരത്തിലുള്ള നൃത്ത, സംഗീത, നാടക പരിപാടികളും ഉൾകൊള്ളിച്ചു ആഘോഷിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. അതോടൊപ്പംതന്നെ രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണങ്ങൾ ഒരുക്കികൊണ്ടുള്ള സ്നേഹ വിരുന്നും ഒരുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകൾ: സോജൻ ജോർജ് 409-256-9840, രാജ്‌കുമാർ മേനോൻ 262-744-0452, മാത്യു പോൾ 409-454-3472, വിനേഷ് വിശ്വനാഥൻ 228-249-4511, ജോണി എബ്രഹാം 281-332-8163, രാജൻകുഞ്ഞു ഗീവർഗീസ് 507-822-0051, ബിനു പാപ്പച്ചൻ 405-992-5716, ഷിബു ജോസഫ് 228-249-1819, ടെൽസൺ പഴമ്പിള്ളി 973-477-7775, കൃഷ്ണരാജ് കരുണാകരൻ 409-457-1257, രാജേഷ് പിള്ള 228-249-6020

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.