You are Here : Home / USA News

ഡാലസ് സൗഹൃദ വേദിയുടെ അഞ്ചാം വാർഷികവും ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷവും

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, December 10, 2016 02:22 hrs UTC

ഡാലസ്∙ ഡാലസ് സൗഹൃദ വേദിയുടെ അഞ്ചാം വാർഷികവും ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷവും ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.00ന് കരൊള്റ്റൊണിലുള്ള സെന്റ്‌ ഇഗ്നെഷ്യസ് മലങ്കര ഓര്ത്താഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ ആഘോഷിക്കുന്നു. വളര്‍ച്ചയിലും സംഘടനാ ബലത്തിലും അമേരിക്കയിലെ മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനത്തേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഡാലസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികദിനാം ആഘോഷിക്കുന്ന വേളയില്‍ പുതുമ നിറഞ്ഞ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ച് തുടക്കമിടുന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് എബി തോമസ്‌ അദ്ധ്യക്ഷത വഹിക്കും. പ്രവാസി മലയാളികള്‍ക്കിടയില്‍ വളരെ ശ്രേദ്ധേയനും, ലിറ്റററി സൊസൈറ്റി ഓഫ് അമേരിക്കയുടെ നാഷനല്‍ പ്രസിഡന്റുമായ ജോസ് ഓച്ചാലി വാർഷിക ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

 

 

തുടർന്നു നടക്കുന്ന ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷ വേളയില്‍ റവ. വിജു വർഗീസ് പുതുവത്സരാശംസകള്‍ നേരും. റവ.വിജു വർഗീസ് ഇപ്പോള്‍ കരോള്ട്ടണ്‍ മാര്ത്തോമാ ചർച്ചിന്റെ വികാരിയാണ്. ബ്രോഡ് കാസ്റ്റിംഗ്, ഫിലിം സംവിധാനം തുടങ്ങിയ മാധ്യമ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മാർത്തോമാ സഭയിലെ ഏക വൈദീകനാണ് അദ്ദേഹം. യുവ ഗായിക ഐറിന്‍ കല്ലൂരിന്റെ പാട്ടോടുകൂടി വാര്‍ഷികാഘോഷ കലാപരിപാടികള്‍ക്ക് തുടക്കമാകും.റിഥം സ്കൂള്‍ ഓഫ് ഡാലസ് അവതരിപ്പിക്കുന്ന പുതുമറിയ ക്ലാസിക്ക് ഗ്രൂപ്പ് ഡാൻസുകള്‍, ബാല കലാതിലകം നടാഷ കൊക്കൊടിലിന്റെ കുച്ചിപുടി നൃത്തം, വിനോദ് ചെറിയാനും സംഘവും അവതരിപ്പിക്കുന്ന നൃത്തനാടകം, ഫ്യൂഷന്‍ ഡാന്‍സ് സ്കൂള്‍ അവതരിപ്പിക്കുന്ന ക്രിസ്മസ് സ്കിറ്റ് എന്നിവ ആഘോഷ പരിപാടികളുടെ മറ്റു കൂട്ടുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകു വര്‍ഗീസ് അറിയിച്ചു. പ്രോഗാമിനു ശേഷം വിഭവ സമൃദ്ധമായ ന്യൂഇയര്‍ ഡിന്നര്‍ ഒരുക്കിയിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.