You are Here : Home / USA News

പ്രവാസി പ്രോപ്പർട്ടി സംരക്ഷിക്കാൻ ഫൊക്കാനയുടെ നിർദേശം നടപ്പിലാക്കാമെന്നുമുഖ്യമന്ത്രി പിണറായി വിജയൻ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, December 14, 2016 01:54 hrs UTC

ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാനാ )നേതാക്കൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ അഭിമാന മുഹൂർത്തമായിരുന്നു എന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.തമ്പി ചാക്കോ ഫൊക്കാനയുടെ നിവേദനം മുഖ്യമന്ത്രിയെ ഏൽപ്പിച്ചു.അദ്ദേഹം അത് വായിച്ചതിനു ശേഷമാണ് പ്രവാസി പ്രോപ്പർട്ടികൾ സംരക്ഷിക്കുന്ന ത്തിനും അതുമായി ബന്ധപ്പെട്ട കേസുകൾ പഠിക്കുന്നതിനും വിലയിരുത്തുന്നതിനും ഫോക്കനാ നിർദേശിച്ച ട്രിബുണൽ ആരംഭിക്കന്ന കാര്യം ആലോചിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതു.നാൽപ്പത്തിയഞ്ച് മിനിറ്റ് ഫൊക്കാനാ പ്രതിനിധികൾക്കായി മുഖ്യമന്ത്രി മാറ്റിവച്ചത് ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിനുള്ള മതിപ്പാണെന്നു ട്രഷറർ ഷാജി വർഗീസ് പറഞ്ഞു.

 

ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങൾ കേരളാ സർക്കാരിന്റെ പല പദ്ധതികളുമായി അമേരിക്കൻ മലയാളികൾക്ക് സഹകരിക്കാമെന്നും അതിനു ഫൊക്കാനാ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാനാ മെയ് മാസത്തിൽ കേരളത്തിൽ വച്ച് സംഘടിപ്പിക്കുന്ന കേരളാ കണ്വന്ഷനിലേക്കും,2018 ൽ ഫിലഡല്ഫിയയിൽ വച്ച് നടക്കുന്ന നാഷണൽ കൺ വൻഷനിലും ഉൽഘാടകനായി പങ്കെടുക്കുവാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു.അമേരികയിൽ വരുന്നതിനെ കുറിച്ച് നമുക്ക് പിന്നീട് ആലോചിക്കാമെന്നു പിണറായി വിജയൻ നർമ്മ രൂപേണ പറഞ്ഞത് എല്ലാവരിലും ചിരിപടർത്തി. പ്രവാസികൾ കേരളത്തിന് വേണ്ടി ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങൾക്കും കേരളാ ഗവൺമെന്റിന്റെ സഹായവും ,പരിഗണനയും ഉണ്ടാകുമെന്നും ,പ്രവാസികളോട് യാതൊരു തരത്തിലുമുള്ള അവഗണയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ മുൻസർക്കാരിൽ നിന്നും വളരെ വ്യത്യസ്‍തമായ കാഴ്ചപ്പാടാണ് തന്റെ സർക്കാരിനുള്ളത്‌ . ഫൊക്കാനാ പ്രസിഡന്റ് തമ്പിച്ചാക്കോ,മിസ്സിസ് തമ്പി ചാക്കോ ,ട്രഷറർ ഷാജി വർഗീസ്,പതനം തിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ ,മാധ്യമപ്രവർത്തകനും ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവുമായ റെജി ലൂക്കോസ് , മാത്യു കൊക്കുറ തുടങ്ങിയവർ അടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.