You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷങ്ങള്‍

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, December 14, 2016 01:55 hrs UTC

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ജനുവരി രണ്ടാം തിയതി തിങ്കളാഴിച്ച അഞ്ചു മണി മുതൽ യോങ്കേഴ്സിലെ മുബൈ പാലസ് ഇന്ത്യൻ റെസ്റൊന്റിൽ വെച്ച് നടത്തുന്നതാണ് . യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയസ്സ് ഓർത്തഡോക്സ് ചർച്ച് വികാരി റവറെന്റ് നൈനാൻ റ്റി ഈശോ ക്രിസ്തുമസ് സന്ദേശം നല്‍കുന്നതായിരിക്കും. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന നാടന്‍ കലാരൂപങ്ങളും, ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മറ്റ് നൃത്ത കലാരൂപവും ഹൃദ്യമാകും. കഴിഞ്ഞ 42 വർഷത്തെ അസോസിയേഷന്റെ വളര്ച്ചയോടൊപ്പം വളർന്നു പന്തലിച്ച ഒരു മലയാളി സമൂഹമുണ്ട്‌ വെസ്റ്റ് ചെസ്റ്ററിൾ , അസോസിയേഷൻ വളര്ത്തിയെടുത്ത കലാകാരന്മാരുടെയും ,കലാകാരികളുടെയും ഒരു നീണ്ട നിരതന്നെയുണ്ട് .

 

 

മലയാളി കുടുംബങ്ങളിലെ യുവ കലാകാരന്മാർക്കും കുട്ടികൾക്കും ലഭിച്ച മലയാളി അസോസിയേഷന്റെ വേദികൾ അവരുടെ കലയുടെ കേളി വൈഭവം പ്രകടിപ്പിക്കാൻ കിട്ടിയ അസുലഭ അവസരങ്ങൾ ആയിരുന്നു. .പുതിയ തലമുറയെ ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ട്ടിതമായ നാട്യ ചിന്താ ധാരകൾ പഠിപ്പിക്കുവാനും അത് മനോഹരമായി വേദികളിൽ അവതരിപ്പിക്കുവാനുമുള്ള വേദികൾ എല്ലാ വർഷവും സംഘടിപ്പിക്കാൻ സാധിക്കുന്നത് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ നാളെയുടെ മുത്തുകളെ വാർത്തെടുക്കുവാൻ പ്രതിക്ഞാബദ്ധമായതുകൊണ്ടാണ് . അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്നേഹിതരും ഈ പരിപാടി വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ കെ.കെ.ജോണ്‍സണ്‍, ജോ.സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എംവി ചാക്കോ , ജോയി ഇട്ടന്‍ , ഗണേഷ് നായര്‍,കൊച്ചുമ്മന്‍ ജേക്കബ്,ജെ. മാത്യൂസ്,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, ഷയിനി ഷാജാന്‍,രത്‌നമ്മ രാജന്‍, ലിജോ ജോണ്‍,എം.വി. കുര്യന്‍, ജോണ്‍ കെ. മാത്യു, വിപിൻ രാജൻ , സുരേന്ദ്രന്‍ നായര്‍, രാജ് തോമസ്‌ , ജോണ്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് മെംബേർസ് Dr.ഫില്ലിപ് ജോർജ്, ജോണ്‍ സീ വര്‍ഗീസ്‌,രാജന്‍ ടി. ജേക്കബ് , ചാക്കോ പി ജോർജ് തുടങ്ങിയവര്‍ അഭ്യർധിച്ചു . പ്രവേശനം ഫ്രീയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.