You are Here : Home / USA News

ബ്ലാക്ക് വിഡോ ഡിസംബർ 18-ന് റിലീസ് ചെയ്യുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, December 16, 2016 12:36 hrs UTC

ന്യൂയോർക്ക്: നിരവധി അവാർഡുകൾ വാരിക്കൂട്ടിയ മിഴിയറിയാതെ എന്ന ഹൃസ്വ ചിത്രത്തിന് ശേഷം ഓർഫിയസ് ജോൺ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഹൃസ്വ ചിത്രം "ബ്ലാക്ക് വിഡോ", ഡിസംബർ 18 ഞായറാഴ്ച്ച 4 മണിക്ക് റിലീസ് ന്യൂയോർക്കിൽ ചെയ്യുന്നു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാ അമേരിക്കൻ മലയാളികളേയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സംവിധായകനും സ്വാഗതം ചെയ്തു.

 

ചിത്രത്തിന്റെ കഥ, തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് സിനു പോൾ സ്റ്റീഫൻ മ്യാൽക്കരപ്പുറത്ത് ആണ്. സഹസംവിധായകൻ ന്യൂയോർക്കിൽ നിന്നു തന്നെയുള്ള രവി നായരും, സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ഓർഫിയസ് ജോണും ജിതിനും ചേർന്നാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ പ്രഭാ ഉമ്മനാണ് ചെയ്തിരിക്കുന്നത്. ചിത്രസംയോജനം നിധീഷ് നാരായണനും, ഗ്രാഫിക്സ് ടോം സിറിയക്കും, ടൈറ്റിൽ ഗ്രാഫിക്ക്സ് റോബിനും, പശ്ചാത്തല സംഗീതം അനീഷ് എ. എസുമാണ് ചെയ്തിരിക്കുന്നത്.

 

ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമായ വിരഹാർദ്രയാണോ എന്ന ഗാനത്തിന് വരികൾ രചിച്ചത് നിശികാന്ത് ഗോപിയും, സംഗീതം നൽകിയത് ഗിരീഷ് സൂര്യ നാരായണനാണ്. ഈ മനോഹര ഗാനം ആലപിച്ചത് കാർത്തിക ഷാജിയാണ്.  ഒ. സി. ആർ. പ്രൊഡക്ഷൻസും മീഡിയ പ്രൊയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. മീഡിയ പ്രൊയാണ് ബിജു മേനോൻ തകർത്തഭിനയിച്ച സോൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന്റെയും പ്രൊഡക്ഷൻ ചെയ്തത്. കാന്റർബറി ഹൗസിൽ (1331 ബേ സ്ട്രീറ്റ്, സ്റ്റാറ്റൻ ഐലന്റ്, ന്യൂയോർക്ക്) വച്ചു നടക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങിലേക്ക് അണിയറ പ്രവർത്തകർ എല്ലാവരേയും സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്: ഓർഫിയസ് ജോൺ 347 466 0691.

 

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.