You are Here : Home / USA News

കേരളാ അസ്സോസിയേഷൻ ഓഫ് പാം ബീച്ച് ക്രിസ്ത്മസ്-ന്യൂഇയർ ആഘോഷിച്ചു.

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, December 16, 2016 01:18 hrs UTC

ഫ്ളോറിഡ: ദക്ഷിണ ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്, (K.A.P.B. www.keralapb.com) ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷിച്ചു. ഡിസംബർ  മൂന്നിന് റോയൽ പാം ബീച്ചിലെ കൾചറൽ സെന്ററിൽ നടന്ന ആഘോഷ പരിപാടിയിൽ ഫാദർ ജോസഫ്  കളപ്പുരയിൽ, സെയിന്റ്  തോമസ് മലങ്കര ഓർത്തഡോക്സ്‌ ചുര്ച്ച്, പൊമ്പനോ ബീച്ച്, ഫ്‌ളോറിഡ,  മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകി.  

 

ഫോമാ പ്രസിഡന്റ് ബെന്നി വെച്ചാച്ചിറകും ഫോമാ കമ്മിറ്റി മെമ്പർ ഷീലാ ജോസ് എന്നിവരെ പ്രസിഡന്റ് ബിജു തോണിക്കടവിൽ സ്വീകരിച്ചു.  2017ലെ പ്രെസിഡന്റിനേയും കമ്മിറ്റി അംഗങ്ങളെയും പരിചയപ്പെടുത്തി  ആറു മണിയോട് കൂടി വിഭവസമർദ്ധമായാ ക്രിസ്മസ് ഡിന്നർ ആരംഭിച്ചു. തുടർന്നു നടന്ന കലാമത്സരങ്ങൾ അരങ്ങേറി. നേറ്റിവിറ്റി സീൻ, കുട്ടികളുടെ വിവിധ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കമ്മിറ്റി  അംഗങ്ങൾ അടങ്ങിയ പലരുടേയും പാട്ടുകൾ, കോമഡി സ്കിറ്റ്സ് തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. 

 

ബിജു തോണിക്കടവിൽ പുതിയ കമ്മിറ്റീ മെമ്പര്മാരെ (​2017) സദസ്സിനു പരിചയപ്പെടുത്തി. 2017ലെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ട  ജിജോ ജോസ് പുതിയ കമ്മിറ്റീ അംഗങ്ങളെ സ്വാഗതം ചെയ്തു. കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ് ബിജു തോണി കടവിൽ, വൈസ് പ്രസിഡന്റ് ജിജോ ജോസ്, സെക്രട്ടറി ജോണി തട്ടിൽ, ജോയിന്റ് സെക്രട്ടറി ഡോ. ജഗതി നായർ, ട്രഷറർ മാത്യു തോമസ്, ജോയിന്റ് ട്രഷറർ റെജി സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങളായ ബാബു തോമസ്, ജോർജ് സാമുവൽ, റെജിമോൻ ആന്റണി, ലൂക്കോസ് പൈനുങ്കൻ, സജി ജോൺസൻ, രാജു ജോസ്, സുനിൽ കായൽച്ചിറയിൽ, അജി തോമസ്, ബാലൻ പാഞ്ഞാടാൻ, പോൾ പള്ളിക്കൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.   ജോയിന്റ് സെക്രട്ടറി ഡോക്ടർ ജഗതി നായർ പരിപാടികളിൽ പങ്കെടുത്തു വൻ വിജയമാക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി  പറഞ്ഞു.

 

ബിജു തോണിക്കടവിൽ  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.