You are Here : Home / USA News

ജോണ്‍ ഇട്ടി ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 17, 2016 02:41 hrs UTC

ന്യൂയോര്‍ക്ക്: എപ്പിസ്‌ക്കോപ്പല്‍ ബിഷപ്പ് ജോണ്‍സി ഇട്ടിയുടെ പിതാവ് ജോണ്‍ ഇട്ടി (87) ഡിസംബര്‍ 15ന് ന്യൂയോര്‍ക്ക്, ഫ്‌ളോറന്‍സിലെ വസതിയില്‍ നിര്യാതനായി. തിരുവല്ലാ മുണ്ടിയപ്പള്ളി കച്ചിറയില്‍ പരേതരായ ഇട്ടി യോഹന്നാന്റെയും ശോശാമ്മ യോഹന്നാന്റെയും മകനായ ജോണ്‍ ഇട്ടി ന്യൂയോര്‍ക്കിലെ സി.എസ്.ഐ. ഇടവകയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.ദീര്‍ഘകാലം സി.എസ്.ഐ. ഇടവകയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്നക്കുട്ടി ഇട്ടിയാണ് ഭാര്യ. ബിഷപ്പ് ജോണ്‍ സി ഇട്ടി, സൂസന്‍ തോമസ്, ഗ്രേസി തോമസ് എന്നിവരാണ് മക്കള്‍.ജോളി ഇട്ടി, വറുഗീസ് തോമസ്, സ്റ്റാന്‍ലി തോമസ് എന്നിവരാണ് മരുമകള്‍. പൊതു ദര്‍ശനം: ഡിസംബര്‍ 20ന് 2 മുതല്‍ 4വരെയും 6 മുതല്‍ 9വരെയും സി.എസ്.ഐ. ചര്‍ച്ച് സീഫോര്‍ഡിലും (3833 Jerusalem, Ave, Seaford, NY 11783) ശവസംസ്ക്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 21ന് രാവിലെ 9.30ന് സെന്റ് പീറ്റേഴ്‌സ് ബൈ ദി സീ എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിലും (500 Montauk Highway, Bay Shore, NY 11706). തുടര്‍ന്ന് ശവസംസ്ക്കാരം 320 Great River ലുള്ള സെമിത്തേരിയിലും (320 Great River Road, Great River, NY 11739) നടത്തപ്പെടുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.